സംസ്ഥാനത്ത് ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കും; അനുവദിക്കുക മുടിവെട്ടല്‍ മാത്രം

lock-down barber shops will open

കൊവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്ന ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാന്‍ സംസ്ഥാനത്ത് ധാരണയായി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്. എന്നാല്‍ മുടി വെട്ടാന്‍ മാത്രമായിരിക്കും ബാര്‍ബര്‍ ഷോപ്പുകള്‍ക്ക് അനുമതി ഉണ്ടാവുക. ഫേഷ്യലിന് അനുമതിയില്ല. ബ്യൂട്ടിപാര്‍ലറുകള്‍ക്ക് തുറക്കാനും അനുമതിയില്ല.

അതേസമയംകൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ വീണ്ടും മാറ്റി. ഈ മാസം 26 ന് പുനഃരാരംഭിയ്ക്കാനിരുന്ന പരീക്ഷകളാണ് മാറ്റിയത്. ലോക്ക് ഡൗണ്‍ നീട്ടിയ സാഹചര്യത്തിലാണ് പുനഃക്രമീകരിച്ച പരീക്ഷകള്‍ വീണ്ടും നീട്ടിയത്.

Read more: അമ്മയുടെ ‘തുമ്മല്‍ അഭിനയം’; നിര്‍ത്താതെ ചിരിച്ച് കുഞ്ഞാവ: മനോഹരമായ ചിരി വീഡിയോ പങ്കുവെച്ച് അമിതാഭ് ബച്ചനും

നീട്ടിയ പരീക്ഷകള്‍ ജൂണില്‍ നടത്താനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്. തീയതി പിന്നീടായിരിക്കും നിശ്ചയിക്കുക.

Story highlights: lock-down barber shops will open