രാജ്യത്ത് ലോക്ക്ഡൗൺ ജൂൺ 30 വരെ നീട്ടി

lock down

രാജ്യത്ത് ലോക്ക്ഡൗൺ നാല് ആഴ്ചത്തേക്ക് കൂടി നീട്ടിയേക്കും. (ജൂൺ 30 വരെ) അതേസമയം അഞ്ചാം ഘട്ടത്തിൽ കൂടുതൽ ഇളവുകൾ അനുവദിക്കും. കണ്ടെയ്‌ൻമെൻറ് സോണുകളിൽ മാത്രമായിരിക്കും കർശന നിയന്ത്രങ്ങൾ. പൊതുയിടങ്ങളിൽ ചില നിയന്ത്രണങ്ങളുണ്ടാകും.

ഷോപ്പിംഗ് മാളുകൾ, ആരാധനാലയങ്ങൾ, ഹോട്ടലുകൾ എന്നിവ ജൂൺ 8 മുതൽ തുറക്കാൻ സാധ്യതയുണ്ട്. ജൂൺ 8ന് ആയിരിക്കും ഇത് സംബന്ധിച്ച തീരുമാനം.

മാര്‍ച്ച് 25-നാണ് രാജ്യവ്യാപകമായി ആദ്യം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഏപ്രില്‍ 14 വരെ ആയിരുന്നു. പിന്നീടത് മെയ് മൂന്ന് വരെയും ശേഷം മെയ് 17 വരെയും നീട്ടുകയായിരുന്നു. പിന്നീട് മെയ് 31 വരെയാണ് ലോക്ക്ഡൗൺ നീട്ടിയത്.

Story Highlights: lock down extended