‘എന്റെ പിള്ളേരെ തൊട്ടാലുണ്ടല്ലോ’- മക്കളെ കുരച്ച് പേടിപ്പിച്ച ആൺപട്ടിയെ വിരട്ടി അമ്മ നായ- മാതൃത്വം നിറഞ്ഞൊരു വീഡിയോ

അമ്മ എന്ന വാക്കിനും ആ സ്ഥാനത്തിനും ഒരുപാട് പ്രത്യേകതകളുണ്ട്. മനുഷ്യനായാലും മൃഗങ്ങളായാലും അവർ മാതൃത്വത്തിലൂടെ പങ്കുവയ്ക്കുന്നത് അമൂല്യമായ ഒട്ടേറെ മുഹൂർത്തങ്ങളാണ്. മക്കൾക്ക് വേണ്ടി എന്തിനും തയ്യാറാകുന്നതാണ് അമ്മമാരുടെ പ്രത്യേകത. പൊന്നുപോലെ കാത്തുസൂക്ഷിക്കുന്ന കുഞ്ഞിനെ ഒന്ന് ആരെങ്കിലും തൊട്ടാൽ ഒരമ്മയും സഹിക്കില്ല. അങ്ങനെയൊരു സ്നേഹം നിറഞ്ഞ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.

കൗതുകവും സ്നേഹവും അതുപോലെ തന്നെ രസകരവുമാണ് ഈ വീഡിയോ. കൗതുകത്തോടെ കുസൃതി കാട്ടി നിൽക്കുന്ന പട്ടികുഞ്ഞുങ്ങൾക്ക് നേരെ ഒന്ന് കുരച്ച് പേടിപ്പിക്കുകയാണ് ഒരു ആൺപട്ടി. ഭയന്ന് പോയ പട്ടിക്കുഞ്ഞുങ്ങൾ കരഞ്ഞുകൊണ്ട് പിന്നോട്ട് മാറി. അടുത്തനിമിഷം പട്ടിക്കുഞ്ഞുങ്ങളുടെ അമ്മ നായ ആൺപട്ടിക്ക് നേരെ കുരച്ച് ചാടി പേടിപ്പിക്കുകയാണ് .

Read More:സംസ്ഥാനത്ത് പൊതുഗതാഗതത്തിന് അനുമതി; യാത്രാ ഇളവുകൾ ഇങ്ങനെ

ഒരു കൗതുകത്തിന് പട്ടിക്കുഞ്ഞുങ്ങളെ ഭയപ്പെടുത്തിയ ആൺപട്ടി അമ്മ നായയുടെ കുരയ്ക്ക് മുന്നിൽ ഭയന്ന് നിൽക്കുകയാണ്. രസകരമായ വീഡിയോയിൽ ശ്രദ്ധേയമാകുന്നത് അമ്മയുടെ കരുതലാണ്. കുഞ്ഞുങ്ങളെ കരുതലോടെ നോക്കുന്ന പെൺപട്ടിക്കാണ് സമൂഹമാധ്യമങ്ങളിൽ കയ്യടി.

Story highlights- mother dog’s heart touching care towards her puppies