മയില്‍പ്പീലി തട്ടിയെടുക്കാന്‍ ശ്രമിച്ച് അണ്ണാറക്കണ്ണന്‍; പണി പാളുമെന്നായപ്പോള്‍ പിടിവിട്ട് ഒരോട്ടം: വൈറല്‍ വീഡിയോ

Peacock bitten by squirrel Social media viral video

സമൂഹമാധ്യമങ്ങള്‍ ജനപ്രിയമായിട്ട് കാലം കുറച്ചേറെയായി. രസകരവും കൗതുകം നിറഞ്ഞതുമായ നിരവധി വീഡിയോകളാണ് അനുദിനവും സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുള്ളത്. ഇത്തരം കാഴ്ചകള്‍ക്ക് ആരാധകരും ഏറെയാണ്. മനുഷ്യരെപ്പോലെതന്നെ പലപ്പോഴും മൃഗങ്ങളും പക്ഷികളുമൊക്കെ സമൂഹമാധ്യമങ്ങളില്‍ സ്ഥാനം നേടിയെടുക്കാറുണ്ട്. ഇപ്പോഴിതാ ശ്രദ്ധ നേടുകയാണ് ഒരു മയിലും അണ്ണാറക്കണ്ണനും.

മയിലിന്റെ ഒരു പീലി അടര്‍ത്തിയെടുക്കാന്‍ ശ്രമിക്കുകയാണ് അണ്ണറക്കണ്ണന്‍. മനോഹരമായ പീലികളില്‍ ഒന്നില്‍ കടിച്ചുകൊണ്ട് അണ്ണാന്‍ മയിലിന് പിന്നാലെ കൂടിയിരിക്കുന്നു. എന്നാല്‍ മയിലാകട്ടെ അണ്ണാനില്‍ നിന്നും രക്ഷ നേടാന്‍ ഓടുന്നതും വീഡിയോയില്‍ കാണാം.

Read more: ഇവനാണ് ഹീറോ; കണ്ണു നിറയാതെ കണ്ടിരിക്കാന്‍ ആവില്ല ഈ ‘കുഞ്ഞു ചേട്ടന്റെ’ സ്‌നേഹം: വീഡിയോ

മയില്‍ ഓടിയിട്ടും വിട്ടുകൊടുക്കാതെ അണ്ണാനും ഒപ്പമുണ്ട്. ഒടുവില്‍ അണ്ണാനെ കൊത്തിയോടിക്കാന്‍ ശ്രമിക്കുകയാണ് മയില്‍. ഇതോടെ പിടിവിട്ട് അണ്ണാന്‍ ഓടിമറയുന്നതും വീഡിയോയില്‍ കാണാം. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ഈ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചത്. എന്തായാലും സോഷ്യല്‍മീഡിയയില്‍ വൈറലായിക്കഴിഞ്ഞു ഈ മയിലും അണ്ണാറാക്കണ്ണനും.

Story highlights: Peacock bitten by squirrel Social media viral video