‘നക്ഷത്ര ദീപങ്ങൾ തിളങ്ങി..’; വയലിനിൽ മാന്ത്രികത തീർത്ത് കാക്കിക്കുള്ളിലെ കലാഹൃദയം- ശ്രദ്ധേയമായി വീഡിയോ

തിരക്കേറിയ ജോലികളിലേക്ക് ചേക്കേറുന്നതോടെ കലാപരമായ കഴിവുകൾ ഉള്ളിൽ ഒതുക്കുന്നവരാണ് കൂടുതലും. ജോലിയുടെ സ്വഭാവമനുസരിച്ച് ചിലർ സർഗ്ഗവാസനകൾ ഒപ്പം കൂട്ടും. രാവും പകലുമില്ലാതെ നാടിന് കാവലാകുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ മുൻപൊന്നും വേദി ലഭിച്ചിരുന്നില്ല. എന്നാൽ സമൂഹ മാധ്യമങ്ങളുടെ കടന്നുവരവോടെ പോലീസ് സേനയിലെ ഒട്ടേറെ കലാകാരന്മാർ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി.

കാക്കിക്കുള്ളിലെ കലാഹൃദയം എന്ന വിശേഷണത്തിന് അനുയോജ്യരായ ഒട്ടേറെ ഉദ്യോഗസ്ഥർ കലാരംഗത്ത് ഇപ്പോൾ സജീവമാണ്. ഇപ്പോൾ കേരള പോലീസിന്റെ ഓർക്കസ്ട്രാ യൂണിറ്റ് ഹെഡ് ആയ കണ്ണൂർ സ്വദേശി ജോസഫ് കെ.എ എന്ന പോലീസ് ഉദ്യോഗസ്ഥനാണ് കലാവൈദഗ്ദ്യം കൊണ്ട് ശ്രദ്ധിക്കപ്പെടുന്നത്.

വയലിനിൽ മാന്ത്രികത തീർക്കുകയാണ് ഇദ്ദേഹം. നക്ഷത്ര ദീപങ്ങൾ തിളങ്ങി എന്ന പ്രസിദ്ധ മലയാള ചലച്ചിത്ര ഗാനമാണ് വയലിനിൽ വായിക്കുന്നത്. മറ്റു വാദ്യോപകരണങ്ങളുടെ സഹായവുമുണ്ട്. എന്തായാലും പോലീസ് സേനയിൽ നിന്നും വീണ്ടുമൊരു കലാകാരൻ ശ്രദ്ധിക്കപ്പെടുകയാണ്.

Story highlights-police man shocks audience by playing violin