ആറ് മിനിറ്റിന് ആറു കോടി; ‘പുഷ്പ’ ഷൂട്ടിങ് ഇന്ത്യയിൽ, സിനിമയിലെ ദിവസവേതനക്കാരെ സഹായിക്കുക ലക്ഷ്യം

May 11, 2020

‘അല വൈകുണ്ഠപുരമുലോ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം അല്ലു അർജുൻ നായകനാകുന്ന പുതിയ ചിത്രമാണ് ‘പുഷ്പ’. ‘ആര്യ’, ‘ആര്യ-2’ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം അല്ലു അർജുൻ- സുകുമാർ കൂട്ടുകെട്ടിലെത്തുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.

ചിത്രീകരണം നിർത്തിവെച്ചിരിക്കുന്ന സിനിമ ലോക്ക്ഡൗൺ തീരുന്നതോടെ വീണ്ടും തുടരും. ചിത്രത്തിലെ പ്രധാനപ്പെട്ട ഒരു ആക്ഷൻ രംഗം വിദേശത്ത് ചിത്രീകരിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാലിപ്പോൾ ആ രംഗം ഇന്ത്യയിൽ തന്നെ ഷൂട്ട് ചെയ്യാനാണ് അണിയറപ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്. സിനിമയിലെ ദിവസവേതന തൊഴിലാളികളെ സഹായിക്കാനാണ് ആറ് കോടി രൂപ ചിലവിൽ ഈ രംഗം ഇന്ത്യയിൽ ചിത്രീകരിക്കുന്നത്.

പീറ്റർ ഹെയ്ൻ ആണ് ചിത്രത്തില്‍ ആക്ഷൻ കൈകാര്യം ചെയ്യുന്നത്. രശ്മിക മന്ദാനയാണ് നായിക. വിജയ് സേതുപതിയാണ് ചിത്രത്തിൽ വില്ലൻ ആയി വേഷമിടുന്നത്.

മൈത്രി മൂവി മേക്കേഴ്‌ഡ് ആണ് നിർമാണം. ‘രംഗസ്ഥല’മെന്ന സൂപ്പർഹിറ്റ് രാംചരൺ ചിത്രത്തിന് ശേഷം സുകുമാർ- മൈത്രി മൂവി മേക്കേഴ്‌സ് ഒന്നിക്കുന്ന ചിത്രമാണ് ‘പുഷ്പ’. തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്.

Read also: ‘കറുത്ത് പോയതിന് വിഷമം അനുഭവിച്ചത് ഡാന്‍സ് കളിക്കുമ്പോഴാണ്’; കലയെ നിറംകൊണ്ട് വിവേചിക്കരുത് എന്ന ഓര്‍മ്മപ്പെടുത്തലാണ് ഈ ചിത്രങ്ങള്‍

അതേസമയം അഭിനയത്തിന് പുറമെ സാമൂഹിക വിഷയങ്ങളിലും അല്ലു അർജുൻ ഇടപെടാറുണ്ട്. കേരളം ഉൾപ്പെടെ കൊറോണ വൈറസ് മൂലം ദുരിതമനുഭവിയ്ക്കുന്ന മൂന്ന് സംസ്ഥാനങ്ങൾക്കായി ഒരു കോടി 25 ലക്ഷം രൂപയുടെ സഹായം അല്ലു അർജുൻ നൽകിയിരുന്നു. അതോടൊപ്പം സിനിമ മേഖലയിലെ ഫെഫ്ക ജീവനക്കാർക്കും അദ്ദേഹം സഹായം നൽകിയിരുന്നു. അതിന് പുറമെ പ്രളയകാലത്തും കേരളത്തിന് സഹായങ്ങളുമായി അല്ലു അർജുൻ എത്തിയിരുന്നു. 

Story Highlights: pushpa 6 minute action scene worth 6 crore