നെറ്റിപ്പട്ടം കെട്ടി തലയെടുപ്പോടെ സ്‌കൂട്ടര്‍, പിന്നെ കുടമാറ്റവും: സൈബര്‍ലോകത്തെ വൈറല്‍ പൂരക്കാഴ്ച

recreated Thrissur Pooram

‘തൃശ്ശൂര്‍ പൂരം’; എന്ന ഒരു വാക്ക് മതി മലയാളികള്‍ ഹരം കൊള്ളാന്‍. മലയാളമനസ്സുകളില്‍ അത്രമേല്‍ ആഴത്തില്‍ വേരൂന്നിയിട്ടുണ്ട് തൃശ്ശൂര്‍ പൂരമെന്ന മഹാവിസ്മയം. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ ഇത്തവണ മേളങ്ങളും ആളും ആരവവുമില്ലാതെയായിരുന്നു പൂരം.

അതേസമയം ലോക്ക് ഡൗണ്‍ ആയതിനാല്‍ ക്രിയേറ്റിവിറ്റി കൊണ്ട് വീട്ടുമുറ്റം പുരപ്പറമ്പാക്കിയവരുടെ എണ്ണവും ചെറുതല്ല. ചിരി നിറയ്ക്കുന്ന രസികന്‍ പൂരക്കാഴ്ചകള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. അത്തരമൊരു കാഴ്ചയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നതും. ഉള്ളതുകൊണ്ട് ഓണം പോലെ എന്ന പഴഞ്ചൊല്ല് പോലെ കൈയില്‍കിട്ടിയ ഇലച്ചെടിയുടെ ശിഖിരവും പല നിറത്തിലുള്ള കുടയുമൊക്കെ ഉപയോഗിച്ചുകൊണ്ടാണ് ഈ വൈറല്‍ പൂരമൊരുക്കിയത്.

Read more: പുല്ല് കൂട്ടിയിട്ട് മെത്തയുണ്ടാക്കി; പിന്നെ കുരങ്ങന്റെ മലക്കം മറിച്ചില്‍: വൈറല്‍ വീഡിയോ

പൂരക്കാലത്തെ പ്രധാന ആകര്‍ഷണമാണ് തലയെടുപ്പോടെ നില്‍ക്കുന്ന ഗജരാജവീരന്മാന്‍. എന്നാല്‍ ഈ വൈറല്‍ പൂരക്കാഴ്ചയില്‍ ഗജരാജനായി മാറിയത് ഒരു സ്‌കൂട്ടറായിരുന്നു. നെറ്റിപ്പട്ടം കെട്ടിയ സ്‌കൂട്ടര്‍ കാഴ്ചക്കാരില്‍ ചിരി നിറയ്ക്കുന്നു.

അതേസമയം ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകര്‍ക്ക് അടുത്തിടെ മനോഹരമായ വെര്‍ച്വല്‍ പൂരക്കാഴ്ചയൊരുക്കിയിരുന്നു ട്വിന്റിഫോറര്‍ ന്യൂസ് ചാനല്‍. തൃശൂര്‍ പൂരം സാങ്കേതിക വിദ്യയുടെ സഹായത്തോടെ പുനഃസൃഷിടിച്ചുകൊണ്ട് ട്വന്റിഫോര്‍ ന്യൂസ് ചാനല്‍ ചരിത്രം കുറിക്കുകയായിരുന്നു. ലോകചരിത്രത്തില്‍ തന്നെ ഇതാദ്യമായാണ് പൂരപ്പൊലിമ സ്റ്റുഡിയോയിലെത്തിച്ചതും. പൂരം എന്നു കേള്‍ക്കുമ്പോള്‍ തന്നെ ജനഹൃദയങ്ങളില്‍ ഓടിയെത്തുന്ന തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും, പെരുവനം കുട്ടന്‍മാരാര്‍ ഒരുക്കിയ മേളവിസ്മയവും എല്ലാം ട്വിന്റിഫോറിന്റെ സ്‌ക്രീനിലൂടെ പ്രേക്ഷകര്‍ കണ്ടു, ഹൃദയത്തിലേറ്റി.

Story Highlights: Social media viral recreated Thrissur Pooram