നമ്മൾ പോരാടും- കൊവിഡ് പോരാളികൾക്ക് ഊർജം പകർന്ന് സോണിയ ആമോദ് ആലപിച്ച ഗാനം- വീഡിയോ

ഭാരതം കൊവിഡിനെതിരെ ശക്തമായ പോരാട്ടത്തിലാണ്. സാധാരണക്കാരായ ജനങ്ങൾ വീടുകളിൽ തന്നെ കഴിഞ്ഞ് ഈ പോരാട്ടത്തിന്റെ ഭാഗമാകുമ്പോൾ ആരോഗ്യ പ്രവർത്തകരും പോലീസ് സേനയുമൊക്കെ നാടിന് വേണ്ടി പ്രവർത്തിക്കുകയാണ്. ഈ കൊവിഡ് കാലത്ത് ശക്തമായ പ്രതിരോധപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ആദരവോടെ ഒരുക്കിയ ഗാനം ശ്രദ്ധേയമാകുകയാണ്.

‘ഹമേ ലഡ്‌നാ ഹേ’ എന്ന ഹിന്ദി ഗാനമാണ് കൊവിഡ് പോരാട്ടങ്ങൾക്ക് ഊർജം പകർന്ന് ഒരുങ്ങിയിരിക്കുന്നത്. മറാത്തി സംവിധായകനായ കോണ്ടയ്യ മനെ ആണ് ഈ ഗാനത്തിന് പിന്നിൽ.മലയാളികളുടെ പ്രിയ ഗായികയായ സോണിയ ആമോദാണ്‌ ഗാനം ആലപിച്ചിരിക്കുന്നത്.

നമ്മൾ പോരാടും എന്ന അർത്ഥമുളവാക്കുന്ന ഗാനത്തിലൂടെ ഡോക്ടർമാർ, നഴ്‌സ്, പോലീസ് ഉദ്യോഗസ്ഥർ, ആരോഗ്യപ്രവർത്തകർ തുടങ്ങിയവർക്കാണ് നന്ദിയും കരുത്തും പകരുന്നത്. ഉമേഷ് അംബ്രുളെയുടെ വരികൾക്ക് വിജയ് റാം തവ്വ സംഗീതം പകർന്നിരിക്കുന്നു. സോണിയ ആമോദിന്റെ മനോഹര ശബ്ദം ഗാനത്തിന് കൂടുതൽ മാറ്റ് പകരുന്നു.  നാല് റിയാലിറ്റി ഷോകളിലെ ജേതാവായ കഴിവുറ്റ കലാകാരിയാണ് സോണിയ.

Story highlights- Tribute song for covid 19 fighters