ആരും ചിരിച്ചുപോകും… ദേ ഇതാണ് സോഷ്യല്‍മീഡിയയെ മയക്കിയ സ്‌നേഹച്ചിരി: വൈറല്‍ വീഡിയോ

Two little boys laughing viral video

ഒരു ചിരി കണ്ടാല്‍ അതുമതി… പാട്ടുവരി ഓര്‍മ്മയില്ലേ. ശരിയാണ് ഓരോ ചിരിയും വിലപ്പെട്ടതാണ്, ഒരുപാട്. നിഷ്‌കളങ്കമായ ഒരു ചിരികൊണ്ട് പലതും നേടാനാവും, ചിലതൊക്കെ മറക്കാനുമാകും. സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ് നിഷ്‌കളങ്കമായ ഒരു സ്‌നേഹച്ചിരി.

രണ്ട് സഹോദരങ്ങളാണ് ഈ ചിരിവീഡിയോയിലെ താരങ്ങള്‍. ഗാനരചയിതാവും ഗായകനുമായ നിക്കോള മരിയ റോബര്‍ട്‌സ് പങ്കുവെച്ച വീഡിയോ ഇതിനോടകംതന്നെ നിരവധിപ്പേര്‍ ഏറ്റെടുത്തുകഴിഞ്ഞു. രണ്ട് ചെറിയ ആണ്‍കുട്ടികള്‍ സ്വയംമറന്ന് ചിരിക്കുകയാണ് വീഡിയോയില്‍. കാഴ്ചക്കാരും അറിയാതെ ഇവര്‍ക്കൊപ്പം ചിരിച്ചുപോകും.

Read more: കോഴിക്കുഞ്ഞുങ്ങളോട് കുറുമ്പ് കാട്ടി പൂച്ചക്കുട്ടി; ‘പോരാടി’ കോഴിക്കുഞ്ഞും: വൈറല്‍ വീഡിയോ

ഒരു കുപ്പിയിലുള്ള ഓറഞ്ച് സോഡ കുടിയ്ക്കുയാണ് രണ്ടുപേരും. ഇതിനൊപ്പം പരസ്പരം ചിരിക്കുന്നു. ഇവര്‍ക്കിടയിലെ സ്‌നേഹവും കാഴ്ചക്കാരുടെ മനം നിറയ്ക്കുന്നുണ്ട്. എന്തായാലും സമൂഹമാധ്യമങ്ങളെ മയക്കിയിരിക്കുകയാണ് കുരുന്നുകളുടെ ഈ സ്‌നേഹച്ചിരി…

Story Highlights: Two little boys laughing viral video