‘വൈറസി’ന്റെ ഒരു വർഷം- ഓർമ്മകൾ പങ്കുവെച്ച് താരങ്ങൾ

മലയാള സിനിമയിൽ അടയാളപ്പെടുത്തപ്പെട്ട ചിത്രങ്ങളിൽ ഒന്നായിരുന്നു നിപ്പ വൈറസിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ‘വൈറസ്’. കേരളത്തിൽ ആശങ്ക പടർത്തിയ യഥാർത്ഥ സംഭവത്തിന്റെ അടിസ്ഥാനത്തിലാണ് ‘വൈറസ്’ ഒരുങ്ങിയത്. ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളിൽ എത്തിയിട്ട് ഒരു വർഷം തികയുകയാണ്. ചിത്രത്തിന്റെ ഓർമ്മകൾ പുതുക്കുകയാണ് അഭിനേതാക്കൾ.

‘കഠിനമായ സമയം കടന്നുപോകും, ആ മനുഷ്യർ അങ്ങനെ തന്നെ നിലനിൽക്കും’ എന്ന് പോസ്റ്റർ പങ്കുവെച്ച് കുറിച്ചിരിക്കുകയാണ് പാർവതി. ആസിഫ് അലിയുടെ ‘ഹണി ബീ’ റിലീസ് ആയിട്ട് 7 വർഷമാകുന്ന ദിനം കൂടിയാണിത്. ‘വൈറസി’നെക്കുറിച്ചും ആസിഫ് അലി കുറിച്ചിരിക്കുന്നു.

‘വൈറസി’ലെ വിഷ്ണു എല്ലാവരുടെയും ഹൃദയത്തിൽ ഒരു മുദ്ര പതിപ്പിച്ചു. നിങ്ങളുടെ വലിയ സ്നേഹത്തിനും പിന്തുണയ്ക്കും എല്ലാവർക്കും നന്ദി’.

Read More: വിശ്വസിക്കുമോ, ചിത്രരചന പഠിക്കാത്ത ഒരാളുടെ വരകളാണിതെന്ന്?- നിറങ്ങളിൽ വസന്തം തീർത്ത് ഒരു കലാകാരി

ഒട്ടേറെ താരങ്ങൾ അണിനിരന്ന ചിത്രമായിരുന്നു ‘വൈറസ്’. പാർവതി, ആസിഫ് അലി, ഇന്ദ്രജിത്ത്, കുഞ്ചാക്കോ ബോബൻ, മഡോണ സെബാസ്റ്റ്യൻ, റിമ കല്ലിങ്കൽ, ടൊവിനോ തോമസ്, ജോജു ജോർജ്, പൂർണിമ ഇന്ദ്രജിത്ത്, രേവതി തുടങ്ങി വമ്പൻ താരനിരയിലാണ് ചിത്രം ഒരുങ്ങിയത്.

Story highlights-Actors about one year of virus movie