സ്റ്റേജിൽ നിറഞ്ഞ് കവിഞ്ഞ് വധുവിന്റെ ലഹങ്ക; സമൂഹമാധ്യമങ്ങളിൽ തരംഗമായ 100 കിലോ ഭാരമുള്ള വിവാഹ വസ്ത്രം- വീഡിയോ

വിവാഹ ദിനത്തിൽ എന്തെല്ലാം കൗതുകമൊരുക്കാം എന്നതാണ് വധൂവരന്മാരുടെ പ്രധാന ചിന്ത. ക്ഷണക്കത്ത് മുതൽ വിവാഹ പന്തലിലും, വിവാഹ വസ്ത്രത്തിലും വരെ വൈവിധ്യമൊരുക്കാൻ അവസരമുണ്ട്. വേറിട്ടൊരു വിവാഹ വസ്ത്രമാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.

വേദിയിൽ നിറഞ്ഞു കവിഞ്ഞു കിടക്കുന്ന വധുവിന്റെ ലഹങ്കയാണ്‌ താരം. മാത്രമല്ല, 100 കിലോ ഭാരവുമുണ്ട് വസ്ത്രത്തിന്. ധാരാളം അലങ്കാരങ്ങൾ ചെയ്തിട്ടുള്ള ലഹങ്കയ്ക്ക് അനുയോജ്യമായ ആഭരണങ്ങളും വധു ധരിച്ചിട്ടുണ്ട്.

Read More:കൊവിഡ് വ്യാപനത്തിൽ ലോകത്ത് അഞ്ചാം സ്ഥാനത്ത് ഇന്ത്യ; രോഗികൾ 2.4 ലക്ഷം കടന്നു

മാത്രമല്ല, വിവാഹ വേദിയിൽ വിടർന്നു കിടക്കുന്ന വസ്ത്രം കയ്യിലേന്തി ഒപ്പം ധാരാളം ആളുകളുമുണ്ട്. വധുവിന്റെ വസ്ത്രത്തിൽ അത്യധികം ആഡംബരങ്ങൾ ഉണ്ടെങ്കിലും വരൻ വളരെ ലളിതമായി ഷർവാണി ധരിച്ചിരിക്കുന്നു. രസകരമായ കമന്റുകളാണ് ഈ വീഡിയോക്ക് ലഭിക്കുന്നത്.

Story highlights-amazing 100 kg wedding dress