ഒരു പാട്ട് പാടിയാലോ?- അനിയത്തിയുടെ മനോഹരമായ പാട്ടുമായി അനുസിത്താര

മലയാള സിനിമയിലെ ഐശ്വര്യം തുളുമ്പുന്ന നായികയാണ് അനുസിത്താര. ലോക്ക് ഡൗൺ കാലത്ത് പുതിയ വീട്ടിൽ യൂട്യൂബ് ചാനലുമായി സജീവമാണ് നടി. പാചകവിശേഷവും സൗന്ദര്യ വിശേഷവും പാട്ടുവിശേഷവുമൊക്കെയാണ് അനുസിത്താരയുടെ യൂട്യൂബ് ചാനലിന്റെ പ്രത്യേകത. ഇപ്പോൾ സഹോദരി അനു സോനാരയുടെ പാട്ടുമായി എത്തിയിരിക്കുകയാണ് താരം.

മുൻപ് ചില എപ്പിസോഡുകളിലും അനു സോനാരയുടെ പാട്ടുകൾ ഉൾപെടുത്തിയിരുന്നു. ഒട്ടേറെ ആരാധകരുടെ ആവശ്യത്തെ തുടർന്നാണ് പൂർണമായും പാട്ടുകൊണ്ടൊരു എപ്പിസോഡ് എന്ന് അനുസിത്താര പറയുന്നു.

Read More:24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 12,881 കൊവിഡ് പോസിറ്റീവ് കേസുകളും 334 മരണവും

പാട്ടിലും നൃത്തത്തിലുമെല്ലാം കഴിവ് തെളിയിച്ചിട്ടുള്ള അനുസോനാര ഇപ്പോൾ സിനിമയിലും സജീവമാകുകയാണ്. ലാൽ പ്രധാന വേഷത്തിലെത്തുന്ന ഹൊറർ ചിത്രത്തിൽ ഏറെ ദരൂഹതകൾ നിറഞ്ഞ കഥാപാത്രമായാണ് അനു സോനാര എത്തുന്നത്.

Story highlights-anusithara’s sister anu sonara shows of her singing talent