ആഷിഖ് അബു ഛായാഗ്രഹണം നിർവഹിക്കുന്ന ‘ഹാഗർ’; നായികയായി റിമ കല്ലിങ്കൽ

ഛായാഗ്രാഹകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് സംവിധായകൻ ആഷിഖ് അബു. ‘ഉണ്ട’ സിനിമയുടെ തിരക്കഥാകൃത്ത് ഹർഷദ് സംവിധാനം ചെയ്യുന്ന ‘ഹാഗർ’ എന്ന ചിത്രത്തിലൂടെയാണ് ആഷിഖ് അബു ഛായാഗ്രാഹകനാകുന്നത്. റിമ കല്ലിങ്കലും ഷറഫുദ്ധീനുമാണ് താരങ്ങൾ.

ഓ പി എം സിനിമാസിന്റെ ബാനറിൽ ആഷിഖും റിമയുമാണ് നിർമാണം. ഹര്‍ഷദും രാജേഷ് രവിയും ചേര്‍ന്നാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് സൈജു ശ്രീധരന്‍. സംഗീതം യാക്സന്‍ ഗാരി പെരേര, നേഹ നായര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബിനു പപ്പു.

പുതിയ ചിത്രത്തെ കുറിച്ച് ആഷിഖ് അബുവിന്റെ വാക്കുകൾ;

പ്രതിസന്ധികൾക്കും പരിമിതികൾക്കും ഉള്ളിൽ നിന്നുകൊണ്ട്, മാസങ്ങളായി നിലച്ചിരുന്ന സിനിമ നിർമ്മാണം ഞങ്ങൾ പുനഃനാരംഭിക്കാൻ ശ്രമിക്കുകയാണ്. മമ്മൂട്ടി -ഖാലിദ് റഹ്മാൻ ചിത്രം ‘ഉണ്ട’ എഴുതിയ ഹർഷദ് സംവിധാനം ചെയ്യുന്ന “ഹാഗർ ” കൊവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ജൂലൈ അഞ്ചിന് കൊച്ചിയിൽ ചിത്രീകരണം ആരംഭിക്കും.

ഈ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ചുള്ള കാര്യങ്ങളിൽ തീർപ്പുകൽപ്പിക്കാനുള്ള അവകാശം നിർമ്മാണ കമ്പനിയിൽ നിക്ഷിപ്തമാണ്. അത് വേറെ ആരേയും ഏല്പിച്ചിട്ടില്ല.

Story highlights-ashiq abu’s new movie hagger