കുഞ്ഞു മഞ്ജുവും മധുവും- കുട്ടിക്കാല ചിത്രം പങ്കുവെച്ച് മധു വാര്യർ

സമൂഹ മാധ്യമങ്ങളിൽ വീട്ടുവിശേങ്ങളും സിനിമ വിശേഷങ്ങളുമൊക്കെ പതിവായി പങ്കുവയ്ക്കാറുണ്ട് നടൻ മധു വാര്യർ. ലോക്ക് ഡൗൺ സമയത്ത് സഹോദരി മഞ്ജു വാര്യർക്കൊപ്പമുള്ള കുട്ടികൾ ഓർമ്മകൾ മധു വാര്യർ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഇപ്പോൾ കുട്ടിക്കാലത്തെ ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് മധുവാര്യർ.

അച്ഛന്റെ കൈകളിൽ ഇരിക്കുന്ന മധു വാര്യരുടെയും മഞ്ജു വാര്യരുടെയും ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്. മഞ്ജുവിന് ഒരു മാറ്റവുമില്ലെന്നാണ് ആരാധകരുടെ കമന്റ്റ്.

Read More: ഷൂട്ടിങ് പുനഃരാരംഭിച്ച് ഫ്‌ളവേഴ്‌സ് ടി വി

നടനിൽ നിന്നും സംവിധായകനിലേക്ക് ചുവടുവെച്ചിരിക്കുകയാണ് മധു വാര്യർ. സഹോദരിയായ മഞ്ജു വാര്യരാണ് ‘ലളിതം, സുന്ദരം’ എന്ന ചിത്രത്തിൽ നായികയാകുന്നത്. മഞ്ജു വാര്യർ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്. ബിജു മേനോൻ ആണ് ‘ലളിതം, സുന്ദര’ത്തിൽ നായകനാകുന്നത്.

Story highlights- childhood photo of manju warrier and madhu warrier