‘മസ്റ്റ് വാച്ച്’; മഞ്ജുവിന്റെ പ്രശംസ നേടി ടൊവിനോ ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’

February 13, 2024

ടൊവിനോ തോമസിനെ നായകനാക്കി ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്ത ‘അന്വേഷിപ്പിൻ കണ്ടെത്തും’ വലിയ പ്രേക്ഷക സ്വീകാര്യതയോടെ തിയേറ്ററുകളിൽ മുന്നേറുകയാണ്. അപ്രതീക്ഷിത വഴികളിലൂടെ മുന്നേറുന്ന കറകളഞ്ഞ സസ്പെൻസ് ത്രില്ലർ എന്നാണ് സിനിമയെകുറിച്ച് പല കോണുകളിൽ നിന്നും വന്നുകൊണ്ടിരിക്കുന്ന പ്രേക്ഷകാഭിപ്രായങ്ങള്‍. ഇപ്പോഴിതാ, സിനിമയെ പ്രകീർത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി മഞ്ജു വാര്യർ. (Manju Warrier says ‘Anweshippin Kandethum’ is a must watch)

‘മസ്റ്റ് വാച്ച്’ എന്നാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ മഞ്ജു വാര്യർ പങ്കുവെച്ചിരിക്കുന്നത്. സിനിമയുടെ സെൻസേഷണൽ ഹിറ്റ് എന്ന ക്യാപ്ഷനുമായുള്ള പോസ്റ്റർ പങ്കുവെച്ചുകൊണ്ട് സംവിധായകൻ ഡാർവിനേയും ടൊവിനോയേയും നിർമ്മാതാവ് ഡോൾവിനേയും ക്യാമറ ചെയ്ത ഗൗതം ശങ്കറിനേയുമൊക്കെ പ്രത്യേകം അഭിനന്ദിച്ചിട്ടുമുണ്ട് താരം. ഇത്തരത്തിൽ സിനിമാ ഇൻഡസ്ട്രിയിൽ നിന്നുതന്നെ നിരവധി പേരുടെ മികച്ച പ്രതികരണങ്ങള്‍ സിനിമയ്ക്ക് ഇതിനകം ലഭിച്ചുകഴിഞ്ഞു.

Read also: മികച്ച പ്രകടനങ്ങളും അമ്പരപ്പിക്കുന്ന കഥാമുഹൂർത്തങ്ങളുമായി ‘അന്വേഷിപ്പിൻ കണ്ടെത്തും’- റിവ്യൂ

സങ്കടം വരുമ്പോൾ കരയുകയും സന്തോഷം വരുമ്പോൾ ചിരിക്കുകയും ചെയ്യുന്ന സാധാരണക്കാരനായൊരു പോലീസുകാരനായി ടൊവിനോയുടെ അസാമാന്യ പ്രകടനമാണ് സിനിമയുടെ ഹൈലൈറ്റ്. ജിനു വി എബ്രാഹാമിന്‍റെ ഒട്ടേറെ ലെയറുകളുള്ള തിരക്കഥയ്ക്ക് ഡാർവിന്‍റെ കൈയ്യടക്കമുള്ള സംവിധാന മികവും സന്തോഷ് നാരായണൻ്റെ എൻഗേജ് ചെയ്യിക്കുന്ന പശ്ചാത്തല സംഗീതവും ഗൗതമിന്‍റെ മനോഹരമായ ഫ്രെയിമുകളും കൂടിയായപ്പോള്‍ മികവുറ്റൊരു സിനിമാനുഭവം തന്നെ പ്രേക്ഷകർക്ക് ലഭിക്കുകയാണ്.

Story highlights: Manju Warrier says ‘Anweshippin Kandethum’ is a must watch