15,000 കടന്ന് രാജ്യത്തെ കൊവിഡ് മരണം; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 17,296 പേര്‍ക്ക്‌

June 26, 2020
39,742 new Covid cases reported in India

മാസങ്ങളായി കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ പോരാട്ടത്തിലാണ് രാജ്യം. എന്നാല്‍ ദിവസേന വര്‍ധിച്ചു വരുന്ന കൊവിഡ് രോഗികളുടെ എണ്ണം ആശങ്ക ഉണര്‍ത്തുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,296 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ഇത് ആദ്യമായാണ് ഒരു ദിവസം തന്നെ ഇത്രയധികം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുന്നതും.

4,90,401 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 2,85,637 പേര്‍ രോഗത്തില്‍ നിന്നും മുക്തരായി. 1,89,463 പേര്‍ വിവധ ആശുപത്രികളില്‍ ചികിത്സയിലാണ്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 407 പുതിയ കൊവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ 15000 കടന്നു ഇന്ത്യയിലെ കൊവിഡ് മരണ നിരക്ക്. 15,301 പേരാണ് ഇതുവരെ കൊവിഡ് മൂലം രാജ്യത്ത് മരണപ്പെട്ടത്.

അതേസമയം മഹാരാഷ്ട്രയില്‍ ഒന്നര ലക്ഷത്തിന് അടുത്തെത്തി രോഗ ബാധിതരുടെ എണ്ണം. കൊവിഡ് രൂക്ഷമായി ബാധിച്ചിരിക്കുന്നതും മഹാരാഷ്ട്രയിലാണ്. 6931 മരണങ്ങളും മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 73,780 പേര്‍ക്ക് ഡല്‍ഹിയിലും രോഗം സ്ഥിരീകരിച്ചു. 2429 ആണ് ഡല്‍ഹിയിലെ മരണനിരക്ക്.

Story highlights: Corona Virus Covid 19 in India Latest Updates