24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 12,881 കൊവിഡ് പോസിറ്റീവ് കേസുകളും 334 മരണവും

June 18, 2020
Covid cases reported in Kerala

കൊവിഡ് 19 എന്ന മഹാമാരി നിയന്ത്രണ വിധേയമായിട്ടില്ല രാജ്യത്ത്. മാസങ്ങളായി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുമ്പോഴും രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 12000-ല്‍ അധികം ആളുകള്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

രാജ്യത്തെ കൊവിഡ് മരണനിരക്കും 12000 കടന്നു. 24 മണിക്കൂറിനിടെ 12,881 കൊവിഡ് പോസിറ്റീവ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 334 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ കൊവിഡ് മരണം 12,237 ആയി. 366946 ആയി ഉര്‍ന്നു കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം. ഇവരില്‍ 194325 പേര്‍ രോഗമുക്തരായിട്ടുണ്ട്. 160384 പേരാണ് നിലവില്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

കഴിഞ്ഞ മൂന്ന് ദിവസം കൊവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടായിരുന്നു. എന്നാല്‍ ഇന്ന് രാവിലെ പുറത്തെത്തിയ കണക്ക് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് രാജ്യത്ത് ഏറ്റവും അധികം കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്. മഹാരാഷ്ട്രയിലാണ് ഏറ്റവും അധികം കൊവിഡ് രോഗികളുള്ളത്. 116752 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 5651 മരണങ്ങളും മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Story highlights: Corona virus India reports 12881 new cases in last 24 hours