രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു

June 14, 2020

ഇന്ത്യയിൽ കൊവിഡ് പ്രതിസന്ധി രൂക്ഷമാകുന്നു. പോസിറ്റീവ് കേസുകളുടെ മൂന്നിൽ രണ്ടും അഞ്ച് സംസ്ഥാനങ്ങളിൽ നിന്നുമാണ്. പ്രധാനമന്ത്രി വിളിച്ചുചേർത്ത അടിയന്തിര യോഗത്തിൽ നീതി ആയോഗ് അംഗം വിനോദ് പൗൾ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

തമിഴ്‌നാട്ടിലെ സ്ഥിതി അതീവ ഗുരുതരമാകുകയാണ്. കൊവിഡ് ബാധ്യസ്തരുടെ എണ്ണം 42000 കടന്നു. ഒരു എം എൽ എയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. മാത്രമല്ല, 24 മണിക്കൂറിനിടെ 30 മരണങ്ങളാണ് തമിഴ്‌നാട്ടിൽ രേഖപ്പെടുത്തിയത്.

ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 2134 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ആകെ രോഗബാധിതരുടെ എണ്ണം 38958 ആയി. ഗുജറാത്തില്‍ 33 മരണവും 517 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണം 1449 ആയി. രാജ്യത്ത് കൊവിഡ് മരണം 9,000 കടന്നു.

Story highlights- covid-19 cases in india