രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു; ആറാം ദിവസവും 9000 ലധികം രോഗികൾ

Covid 19 in India latest updates

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു; ആറാം ദിവസവും 9000 ലധികം പേർക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 9987 പേർക്കാണ് രോഗം റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 2,66,598 ആയി. 24 മണിക്കൂറിനിടെ 331 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 7466 ആയി. ഇതുവരെ 1,29,214 പേർ രോഗമുക്തരായി.

മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവടങ്ങളിലാണ് കൂടുതൽ രോഗികൾ ഉള്ളത്. മഹാരാഷ്ട്രയിൽ 88,528 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. മരണസംഖ്യ 3,169 ആയി. തമിഴ്‌നാട്ടിൽ രോഗികൾ 33,229 ആയി. 286 പേർ ഇതുവരെ മരിച്ചു. ഡൽഹിയിൽ 29,943 രോഗികളും 874 മരണവും ഗുജറാത്തിൽ 20,545 രോഗികളും 1,280 മരണവും റിപ്പോർട്ട് ചെയ്തുകഴിഞ്ഞു.

അതേസമയം കേരളത്തിൽ ആകെ രോഗികളുടെ എണ്ണം 1174 ആയി. 814 പേർ ഇതുവരെ രോഗമുക്തരായി.

Story Highlights: Covid updates India