ജീവൻ രക്ഷിച്ച ഫയർഫോഴ്‌സ് ജീവനക്കാരനോട് നന്ദിയും സ്നേഹവും പ്രകടിപ്പിച്ച് ഹസ്‌കി- ഹൃദയം തൊട്ടൊരു കാഴ്ച

മനുഷ്യനോട് ഏറ്റവും ഇണങ്ങിയും നന്ദിയോടെയും ജീവിക്കുന്ന മൃഗമാണ് നായ. വളർത്തുന്നയാളുടെ സങ്കടങ്ങളിലും സന്തൊശന്ഗളിലുമെല്ലാം പങ്കാളിയാകാൻ നായക്ക് സാധിക്കും. വീട്ടിലെ കാവൽക്കരനല്ല, സുഹൃത്താണ് പലർക്കും വളർത്തുനായകൾ.

പരിചയക്കാരോട് മാത്രം അടുപ്പം കാണിക്കുന്ന ഒരു നായയാണ് സൈബീരിയൻ ഹസ്കി. അത് തന്റെ ജീവൻ രക്ഷിച്ച അപരിചതനായ ആളോട് നന്ദി പ്രകടിപ്പിക്കുന്ന വീഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

Read More:‘ചന്ദന കാറ്റേ, കുളിർകൊണ്ടുവാ..’- ശ്രുതിയും താളവും ചോരാതെ ഒരു കുരുന്നുഗായിക- ഹൃദ്യം, ഈ വീഡിയോ

വളരെ ഉയരമുള്ള ഒരു വീടിനു മുകളിൽ കുടുങ്ങിയ ഹസ്കിയെ ഫയർഫോഴ്‌സ് ജീവനക്കാരൻ രക്ഷിച്ചു. അതിനു ശേഷം ജനലിലൂടെ വീടിനുള്ളിലേക്ക് ഹസ്കിയെ കടത്തിവിടുകയാണ് അദ്ദേഹം. വീടിനുള്ളിലേക്ക് പോകും മുൻപ്, അദ്ദേഹത്തിന് ചുറ്റും നടന്നും ചേർന്ന് നിന്നും മുഖത്ത് ഉരുമ്മിയും നന്ദിയും സ്നേഹവും അറിയിക്കുകയാണ് ഹസ്കി. സ്നേഹം നിറഞ്ഞ ഈ വീഡിയോ ധാരാളം ആളുകൾ കാണുകയും പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.

Story highlights-dog thanking a firefighter who helped him