വാരിയംകുന്നന്റെ കഥ പറഞ്ഞ് നാല് സിനിമകൾ ഒരുങ്ങുന്നു

മലബാർ കലാപവുമായി ബന്ധപ്പെട്ട വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറഞ്ഞ് നാലുചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. ആഷിഖ് അബു- പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘വാരിയംകുന്നൻ’, നാടകകൃത്തും സംവിധായകനുമായ ഇബ്രാഹിം വേങ്ങരയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ‘ദി ഗ്രേറ്റ് വാരിയംകുന്നൻ’, പി ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന ‘ഷഹീദ് വാരിയംകുന്നൻ’, അലി അക്ബർ സംവിധാനം ചെയ്യുന്ന ‘1921’ എന്ന ചിത്രവുമാണ് ഒരേ പ്രമേയത്തിൽ ഒരുങ്ങുന്നത്.

മലയാള സിനിമാചരിത്രത്തിൽ ആദ്യമായാണ് ഒരേ പ്രമേയത്തിൽ ഇത്രയധികം ചിത്രങ്ങൾ ഒരുങ്ങുന്നത്. അലി അക്ബർ ചിത്രമായ ‘1921’ൽ ഈ കഥാപാത്രം വില്ലൻ വേഷത്തിലാണ് എത്തുന്നത്.

പൃഥ്വിരാജ് നായകനാകുന്ന ‘വാരിയംകുന്നൻ’, മലബാർ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാർഷികമായ 2021ൽ ചിത്രീകരണം ആരംഭിക്കും. 75- 80 കോടിയിലാണ് ചിത്രം ഒരുങ്ങുന്നത്.

ആഷിഖ് അബു ചിത്രത്തിന് പിന്നാലെയാണ് പി ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപിക്കപ്പെട്ടത്. ചിത്രങ്ങൾ തമ്മിൽ മത്സരമില്ലെന്നും ഒരേ ആശയമായിരിക്കില്ല എന്നും പി ടി കുഞ്ഞുമുഹമ്മദ് പറയുന്നു.

Read More:14,000 കടന്ന് രാജ്യത്തെ കൊവിഡ് മരണങ്ങള്‍

ഇബ്രാഹിം വേങ്ങര ഇതേ ഇതിവൃത്തത്തിൽ നാടകവും സംവിധാനം ചെയ്തിരുന്നു. ‘ദി ഗ്രേറ്റ് വാരിയംകുന്നൻ’ എന്ന പേരിൽ ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

Story highlights- four movies based on vaariyamkunnan