‘സിന്ധുവമ്മേ, ആ ക്യാമറയിങ്ങോട്ട് തിരിച്ചേ..’- ഹൻസിക കൃഷ്ണയുടെ രസികൻ കുട്ടിക്കാല വീഡിയോ

നടൻ കൃഷ്ണകുമാറിന്റെ മക്കളെല്ലാവരും സമൂഹമാധ്യമങ്ങളിൽ താരങ്ങളാണ്.അഹാനയും, ഇഷാനിയും, ഹൻസികയും സിനിമയിൽ അരങ്ങേറ്റം കുറിക്കുകയും ദിയ നല്ല അവസരങ്ങൾക്കായി കാത്തിരിക്കുകയുമാണ്. നാലുപേരും ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലും താരങ്ങളാണ്. ഇവരുടെ വീഡിയോകളും ചിത്രങ്ങളുമെല്ലാം ശ്രദ്ധിക്കപ്പെടാറുണ്ട്.

ഇപ്പോൾ ഹൻസിക കൃഷ്ണയുടെ ചെറുപ്പത്തിലെ ഒരു രസകരമായ വീഡിയോ ആണ് ശ്രദ്ധേയമാകുന്നത്. എല്ലാവരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടയ്ക്ക് ‘സിന്ധുവമ്മേ, ക്യാമറ ഇങ്ങോട്ട് തിരിക്ക്’ എന്ന് പറഞ്ഞ് ബഹളം വയ്ക്കുന്ന ഹൻസികയാണ് വീഡിയോയിൽ ഉള്ളത്.

വീട്ടിലെ ഏറ്റവും നല്ല എന്റെർറ്റൈനെർ ഹൻസികയാണെന്ന് മറ്റു സഹോദരിമാർ അഭിമുഖങ്ങളിൽ പറയാറുണ്ട്. പാട്ടിലും നൃത്തത്തിലുമെല്ലാം കഴിവുതെളിയിച്ച സഹോദരിമാർ ലോക്ക് ഡൗൺ കാലത്ത് യൂട്യൂബ് ചാനലുകളും ആരംഭിച്ചിരുന്നു.

Story highlights- hansika krishna’s childhood video