രാജ്യത്ത് 24 മണിക്കൂറിനിടെ 8000-ല്‍ അധികം കൊവിഡ് കേസുകള്‍; 204 മരണവും

Covid 19 Corona Virus In India

കൊവിഡ് ആശങ്ക വിട്ടൊഴിയാതെ ഇന്ത്യ. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 8000-ല്‍ അധികം കൊവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 204 പേര്‍ കൊവിഡ് മൂലം മരണത്തിനും കീഴടങ്ങി.

ഇന്ത്യയില്‍ ഇതുവരെ 1,98,706 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 8171 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 97,581 പേര്‍ നിലവില്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. 95,526 പേര്‍ രോഗത്തില്‍ നിന്നും മുക്തരായിട്ടുണ്ട്. രാജ്യത്ത് 5598 പേരാണ് ഇതുവരെ കൊവിഡ് രോഗം മൂലം മരണത്തിന് കീഴടങ്ങിയത്.

മഹാരാഷ്ട്രയിലാണ് ഏറ്റവും അധികം കൊവിഡ് ബാധിതരുള്ളത്. ഇന്നലെ മാത്രം 76 പേരാണ് മഹാരഷ്ട്രയില്‍ മരണപ്പെട്ടത്. 2,361 പേര്‍ക്കുകൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ മഹാരാഷ്ട്രയിലെ കൊവിഡ് ബാധിതരുടെ എണ്ണം 70,013 ആയി ഉയര്‍ന്നു. ഇവരില്‍ 41,009 പേരും മുംബൈയില്‍ ഉള്ളവരാണ്.

Story highlights: India Covid 19 latest updates