പലവട്ടം വീണിട്ടും തളര്‍ന്നില്ല; ഒടുവില്‍ പടിക്കെട്ടിലൂടെ കൊച്ചുമിടുക്കന്റെ തകര്‍പ്പന്‍ സ്‌കേറ്റിങ്: വൈറല്‍ വീഡിയോ

Kid successfully skateboards over flight of stairs after failed attempts inspiring video

പരിശ്രമം ചെയ്യുകില്‍ എന്തിനേയും വശത്തിലാക്കാന്‍ കഴിവുള്ളവരായാണ് മനുഷ്യര്‍ ഭൂമിയിലേയ്ക്ക് എത്തിയതെന്ന് ഒരു കവി വാക്യമുണ്ട്. പലപ്പോഴും ഇത് ശരിയാകാറുമുണ്ട്. തടസങ്ങളെയും പ്രതിസന്ധികളേയും അതിജീവിച്ച് ജീവിതവിജയം നേടുന്നവര്‍ നമുക്ക് പകരുന്ന കരുത്തും പ്രചോദനവും ചെറുതല്ല.

സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ് ഒരു കൊച്ചുമിടുക്കന്‍. വീഴ്ചയില്‍ തളരാതെ തന്റെ സ്വപ്നത്തെ സാക്ഷാത്കരിച്ച ഈ കുഞ്ഞുമിടുക്കന്‍ മറ്റുള്ളവര്‍ക്ക് വലിയ പ്രചോദനമാണ് പകരുന്നത്. ട്വിറ്ററില്‍ വളരെ വേഗത്തിലാണ് ഈ പ്രചോദനാത്മകമായ വീഡിയോ വൈറലാകുന്നത്.

Read more: സഹോദരനോട് കുഞ്ഞന്‍ പാണ്ടയുടെ കുസൃതി; ‘സോ ക്യൂട്ട്’ എന്ന് സോഷ്യല്‍ മീഡിയ: വൈറല്‍ വീഡിയോ

ഒരു കുഞ്ഞുമിടുക്കന്‍ പടിക്കെട്ടിലൂടെ സ്‌കേറ്റിങ് ചെയ്യുന്ന ദൃശ്യങ്ങളോടെയാണ് വീഡിയോയുടെ ആരംഭം. എന്നാല്‍ പടിക്കെട്ടില്‍ ചിലത് പിന്നിടുമ്പോഴേയ്ക്കും കുഞ്ഞ് വീഴുകയാണ്. ആ വീഴ്ചകളൊന്നും വക വയ്ക്കാതെ കൊച്ചുമിടുക്കന്‍ വീണ്ടും വീണ്ടും പരിശ്രമിയ്ക്കുന്നു. ഒടുവില്‍ അനായാസമായി പടിക്കെട്ടിലൂടെ സ്‌കേറ്റിങ്ങ് ചെയ്യുകയാണ് കുട്ടി.

അമേരിക്കന്‍ ബാസ്‌കറ്റ് ബോള്‍ പ്ലയറായ റെക്‌സ് ചാപ്മാന്‍ ട്വീറ്റ് ചെയ്ത വീഡിയോ ഇതിനോടകംതന്നെ നിരവധിപ്പേര്‍ പങ്കുവെച്ചുകഴിഞ്ഞു. എത്ര അഭിനന്ദിച്ചാലും മതിയാകില്ല ഈ കുഞ്ഞു മിടുക്കനെ എന്നാണ് നിരവധിപ്പോര്‍ വീഡിയോയ്ക്ക് കമന്റ് ചെയ്യുന്നത്.

Story highlights: Kid successfully skateboards over flight of stairs after failed attempts inspiring video