സാരിയിൽ സുന്ദരിയായി ‘മൂത്തോനി’ലെ മുല്ല- ചിത്രങ്ങൾ

ദേശീയതലത്തിൽ ശ്രദ്ധ നേടിയ ഗീതു മോഹൻദാസ് ചിത്രമായിരുന്നു ‘മൂത്തോൻ’. നിവിൻ പോളിയുടെയും റോഷന്റേയും പ്രകടനത്തിനൊപ്പം ശ്രദ്ധേയമായ കഥാപാത്രമായിരുന്നു മുല്ല. നിവിൻ പോളി അവതരിപ്പിച്ച സക്കീർ ഭായിയുടെ സഹോദരിയായ മുല്ലയെ വെള്ളിത്തിരയിൽ അനശ്വരമാക്കിയത് സഞ്ജന ദീപു എന്ന മുംബൈ മലയാളിയാണ്.

സഞ്ജനയുടെ പ്രകടനം ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. ഇപ്പോൾ സഞ്ജനയുടെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ ശ്രദ്ധേയമാകുകയാണ്. ഗീതു മോഹൻദാസ് തന്നെയാണ് സഞ്ജനയെ ‘മൂത്തോനി’ലേക്ക് തിരഞ്ഞെടുത്തത്.

Read More: ലോക്ക് ഡൗൺ പ്രതിസന്ധിയിൽ വലഞ്ഞ ഗ്രാമത്തിൽ 800 പേർക്ക് തൊഴിൽ നൽകി മാതൃകയായി ഒരു കളക്ടർ

View this post on Instagram

🍒🍒🍒 . . . #saree #moothon #quarantinestories

A post shared by Sanjana Dipu (@iamsanjana.dipu) on

‘മൂത്തോനി’ൽ ആൺകുട്ടിയുടെ രൂപത്തിലാണ് തുടക്കത്തിൽ സഞ്ജന എത്തിയത്. ‘മൂത്തോൻ’ ശ്രദ്ധേയമായതോടെ സഞ്ജനയ്ക്ക് ഏറെ ആരാധകരെയും ലഭിച്ചു. കൂടുതൽ മികച്ച അവസരങ്ങൾക്കായി കാത്തിരിക്കുകയാണ് സഞ്ജന ഇപ്പോൾ.

Story highlights-moothon movie actress sanjana dipu