‘ചക്കര പന്തലിൽ തേൻ മഴ ചൊരിയും’; അമ്മാമ്മയുടെ ആലാപനം ആസ്വദിച്ച് സോഷ്യൽ മീഡിയ

grandma

പ്രായമോ, ദേശമോ ഒന്നും പ്രശ്നമല്ല, എല്ലാവർക്കും ഒരുപോലെ പ്രിയപ്പെട്ട ഇടമാണ് സൈബർ ഇടങ്ങൾ. കുഞ്ഞുമക്കളും മുതിർന്നവരും ഉൾപ്പെടെ നിരവധി കലാകാരന്മാരാണ് സമൂഹമാധ്യമങ്ങളിൽ സ്ഥാനം ഉറപ്പിക്കുന്നത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധനേടുകയാണ് ഒരു അമ്മാമ്മ.

മലയാളി പ്രേക്ഷകർ നെഞ്ചേറ്റിയ പഴയകാല പ്രണയഗാനം ‘ചക്കര പന്തലിൽ തേൻ മഴ ചൊരിയും ചക്രവർത്തീ കുമാരാ…’ എന്ന ഗാനം ആലപിച്ചാണ് അമ്മാമ്മ സോഷ്യൽ മീഡിയയുടെ മനം കവരുന്നത്. വരികളിലെ ശുദ്ധിയും ആലാപത്തിലെ മാധുര്യവും അമ്മാമ്മയെ സൈബർ ലോകത്ത് ജനപ്രിയമാക്കുന്നുണ്ട്. വളരെ മനോഹരമായി പാട്ടിൽ അലിഞ്ഞ് ചേർന്നാണ് അമ്മാമ്മ ഈ ഗാനം ആലപിക്കുന്നത്. പാട്ടിനൊപ്പം മനോഹരങ്ങളായ ഭാവങ്ങളും അമ്മാമ്മയുടെ മുഖത്ത് വിടരുന്നുണ്ട്.

Read also: അമരത്വത്തിന്റെ രഹസ്യം പേറി ജീവിക്കുന്ന ജീവികൾ; മരണമില്ലായ്മയുടെ രഹസ്യം ഇതാണ്

അമ്മാമ്മയുടെ പാട്ടിന് മികച്ച പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. പ്രായത്തെ മറന്ന് ജീവിതത്തിലെ സുന്ദരമായ നിമിഷങ്ങൾപ്പോലും ആസ്വദിക്കുകയാണ് ഈ അമ്മാമ എന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്.

Story Highlights: old woman song goes viral