ബീറ്റ്‌റൂട്ടിലെ ആനയും മരച്ചീനിയിലെ എലിയും; സോഷ്യൽ മീഡിയയിൽ ഹിറ്റായി കലാസൃഷ്ടികൾ

ലോക്ക്ഡൗൺ കാലം നിരവധിപ്പേരാണ് തങ്ങളുടെ സർഗവാസനകൾ വളർത്താൻ ഉപയോഗിച്ചത്. ചിലപ്പോൾ വിരസത മാറ്റാനായി ചെയ്യുന്ന പല കാര്യങ്ങളും സോഷ്യൽ മീഡിയയിൽ കയറി ഹിറ്റാകാറുമുണ്ട്. ഇത്തരത്തിൽ ഇതിനോടകം നിരവധി കലാകാരന്മാരെയാണ് സൈബർലോകം പരിചയപ്പെടുത്തിയത്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇടംനേടുകയാണ് ചില കലാസൃഷ്ടികൾ. മരച്ചീനിയിൽ എലി, ചക്കമുള്ളിൽ ചെരുപ്പ്, ബീറ്ററൂട്ടിൽ ആന… തുടങ്ങി രസകരമായ നിരവധി ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.

വളരെ കുറഞ്ഞ സമയം കൊണ്ട് മനോഹരമായ നിരവധി രൂപങ്ങളാണ് സെൽവ കുമാർ എന്ന കലാകാരൻ സൃഷ്ടിച്ചിരിക്കുന്നത്. കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ സെൽവകുമാറും തന്റെ ഒഴിവുസമയം കലാവാസനയിലേക്ക് തിരിച്ചു.

Read also: തൂവെള്ള നിറത്തിൽ പരന്ന് കിടക്കുന്ന മണൽപ്പരപ്പ്; കൗതുക കാഴ്ചകൾക്ക് പിന്നിൽ

ചിത്രകാരനായ സെൽവകുമാർ പഠനകാലത്ത് തന്റെ കലാസൃഷ്‌ടികൾക്ക് നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. പക്ഷെ ജീവിതസാഹചര്യം അദ്ദേഹത്തെ കൊണ്ടെത്തിച്ചത് മറ്റൊരു ജോലി മേഖലയിലാണ്. എന്നാൽ ഒഴിവുസമയങ്ങളിൽ കൈയിൽ കിട്ടുന്നതെന്തിലും സെൽവകുമാർ മനോഹരമായ ശില്പങ്ങൾ ഉണ്ടാക്കും.

ലോക്ക്ഡൗൺ കാലത്ത് മനോഹരമായ നിരവധി കലാസൃഷ്ടികളാണ് സെൽവകുമാർ ഒരുക്കിയത്.

Story Highlights: Selva kumar creativity

.