പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് കൊവിഡ് സ്ഥിരീകരിച്ചു

പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് തനിക്ക് കൊവിഡ് ബാധിച്ചതായി താരം വ്യക്തമാക്കിയത്.

‘കഴിഞ്ഞ വ്യാഴാഴ്ച മുതൽ എനിക്ക് നല്ല സുഖമുണ്ടായിരുന്നില്ല. ശരീരത്തിന് നല്ല വേദനയുമുണ്ടായിരുന്നു. തുടർന്ന് ഞാൻ പരിശോധനക്ക് വിധേയനാകുകയും നിർഭാഗ്യവശാൽ കൊവിഡ്-19 പോസിറ്റീവ് ആകുകയും ചെയ്തു. ഏറ്റവും വേഗം രോഗമുക്തി നേടുന്നതിനായി എല്ലാവരും പ്രാർത്ഥിക്കണം’. ഷാഹിദ്‌ അഫ്രീദി വ്യക്തമാക്കി.

പാകിസ്ഥാനിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ തന്റെ പേരിലുള്ള ഷാഹിദ് അഫ്രീദി ഫൗണ്ടേഷനൊപ്പം പ്രതിസന്ധിയിലായവർക്ക് സഹായമെത്തിക്കുന്ന തിരക്കിലായിരുന്നു അഫ്രീദി. ഇതിനിടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. പാകിസ്ഥാനിൽ കൊവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ ക്രിക്കറ്റ് താരമാണ് അഫ്രീദി.

Story highlights-shahid afridi says he has tested positive for corona virus