ഇന്ത്യയിൽ കൊവിഡ് കേസുകൾ കുറയുന്നു; ഏറ്റവും ഉയർന്ന പ്രതിദിന കണക്ക് കേരളത്തിൽ

June 30, 2021
new Covid cases

രാജ്യത്ത് പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളിൽ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,951 പേർക്കാണ് ഇന്ത്യയിൽ കൊവിഡ് സ്ഥിരീകരിച്ചത്. 817 പേരാണ് ഇന്നലെ കൊവിഡ് മൂലം മരണപ്പെട്ടത്. അതേസമയം ഏപ്രിൽ 11-നു ശേഷം രാജ്യത്ത് രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ മരണക്കണക്കാണിത്. ഇതോടെ ആകെ മരണനിരക്ക് 3,98,454 ആയി.

അതേസമയം രാജ്യത്തെ ആകെ കൊവിഡ് കേസുകൾ 3,03,62,848 ആയി ഉയർന്നു. നിലവിൽ രാജ്യത്തുള്ള ആക്ടീവ് കേസുകൾ 5,37,064 ആണ്. ഇന്ത്യയിൽ ഏറ്റവുമധികം കൊവിഡ് കേസുകൾ പ്രതിദിനം റിപ്പോർട്ട് ചെയ്യുന്നത് കേരളത്തിലാണ്. സംസ്ഥാനത്ത് 13,550 കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,23,225 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11 ആണ്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 10,283 പേർ രോഗമുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,88,083 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്.

Read also;വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് ഗ്രീറ്റിങ് കാർഡുകളൊരുക്കി ഒരു യുവതി; ലക്ഷ്യം പ്രകൃതി സംരക്ഷണത്തിനൊപ്പം വരുമാനവും

മഹാരാഷ്ട്രയിൽ 8085 കേസുകളും തമിഴ്നാട്ടിൽ 4512 കേസുകളും ആന്ധ്രപ്രദേശിൽ 3620 കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Story highlights: 45951 new covid-19 cases reports in india