കുഞ്ചാക്കോ ബോബന്റെ ചിത്രം കണ്ണുകെട്ടി തലതിരിച്ച് വരച്ച് ഒരു കലാകാരൻ- വീഡിയോ പങ്കുവെച്ച് താരം

കഴിവുറ്റ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിൽ മുൻപന്തിയിലാണ് നടൻ കുഞ്ചാക്കോ ബോബൻ. തന്റെ ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെ അറിയപ്പെടാത്ത കലാകാരൻമാർക്ക് ശ്രദ്ധേയമായ ഇടമൊരുക്കാൻ കുഞ്ചാക്കോ ബോബൻ ശ്രദ്ധിയ്ക്കാറുണ്ട്. ഇപ്പോൾ അമ്പരപ്പിക്കുന്ന കഴിവുള്ള ഒരാളെയാണ് താരം പരിചയപ്പെടുത്തുന്നത്.

അനസ് എന്ന ചെറുപ്പക്കാരൻ വരച്ച തന്റെ ചിത്രമാണ് കുഞ്ചാക്കോ ബോബൻ പങ്കുവെച്ചത്. കണ്ണുകെട്ടി, കാൻവാസ്‌ തലതിരിച്ച് പിടിച്ചാണ് അനസ് ചിത്രം വരയ്ക്കുന്നത്.

Read More:കൊവിഡ് കാലത്തെ വ്യാജ പ്രചാരണങ്ങളോട് ഇതാണ് മറുപടി- ശ്രദ്ധേയമായി നയൻതാരയുടെ രസകരമായ ‘കുട്ടി വീഡിയോ’

വരയ്ക്കുന്നതിന്റെ വീഡിയോയാണ് താരം പങ്കുവെച്ചത്. വളരെ സൂക്ഷ്മമായി ഒരു പാളിച്ച പോലും ചൂണ്ടിക്കാണിക്കാൻ സാധിക്കാത്ത വിധമാണ് അനസ് ചിത്രം വരച്ചിരിക്കുന്നത്. ഒട്ടേറെ ആളുകൾ വീഡിയോ ഇതിനോടകം കണ്ടുകഴിഞ്ഞു.

Story highlights-talented boy drawing kunchacko bobans photo