കൊവിഡ് കാലത്തെ വ്യാജ പ്രചാരണങ്ങളോട് ഇതാണ് മറുപടി- ശ്രദ്ധേയമായി നയൻതാരയുടെ രസകരമായ ‘കുട്ടി വീഡിയോ’

June 23, 2020

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തമിഴ് മാധ്യമങ്ങളിൽ പ്രചരിച്ചിരുന്ന വാർത്തയാണ് നയൻതാരയും ഭാവി വരനും സംവിധായകനുമായ വിഘ്‌നേഷ് ശിവനും കൊവിഡ് ബാധിതരാണെന്നത്. എന്നാൽ ഈ വാർത്ത നിഷേധിച്ച് നയൻതാരയുടെ വക്താവ് രംഗത്തെത്തിയിരുന്നു. പിന്നാലെ സമൂഹമാധ്യമങ്ങളിൽ രസകരമായി വാർത്തകളോട് പ്രതികരിച്ചിരിക്കുകയാണ് നയൻതാര.

മൊബൈൽ ആപ്ലിക്കേഷൻ വഴി തന്റെയും വിഘ്‌നേഷ് ശിവന്റെയും മുഖം കുട്ടികളുടേതുപോലെയാക്കി രസകരമായി നൃത്തം ചെയ്യുകയാണ് നയൻതാര. ഇതാണ് കൊറോണ കാലത്ത് തങ്ങളെകുറിച്ച് പ്രചരിക്കുന്ന വർത്തകളോടുള്ള പ്രതികരണം എന്ന കുറിപ്പുമായാണ് നയൻ‌താര വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

Read More:‘കിറ്റി’യോട് കുറുമ്പ് കാട്ടി ‘യായ’; വൈറലായി അപൂർവ സ്നേഹത്തിന്റെ ക്യൂട്ട് വീഡിയോ

ടിക് ടോക്കിലും ഇൻസ്റാഗ്രാമിലും ഈ വീഡിയോ നയൻതാരയും വിഘ്‌നേഷും പങ്കുവെച്ചിട്ടുണ്ട്. മാധ്യമങ്ങൾക്ക് അഭിമുഖം നൽകുകയോ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിക്കുകയോ ചെയ്യാറുള്ളതല്ല നയൻ‌താര. എന്നാൽ ഇങ്ങനെയൊരു രസകരമായ പ്രതികരണം ആരാധകരും ഏറ്റെടുത്തുകഴിഞ്ഞു.

Story highlights-nayanthara’s funny response against fake news