ഒന്നിച്ച് നിന്നാൽ എന്തും കീഴടക്കാം; ബുദ്ധിപരമായ നീക്കത്തിലൂടെ കയ്യടി നേടി നായകൾ- കൗതുക വീഡിയോ

ഒറ്റക്ക് ചെയ്യുന്നതിലും നൂറിരട്ടി ഫലം കൂട്ടായ പ്രവർത്തനത്തിലൂടെ ലഭിക്കും. ആയാസകരമെന്നു തോന്നും പല കാര്യങ്ങളും നല്ലൊരു സുഹൃത്തുണ്ടെങ്കിൽ, കൂടെ നില്ക്കാൻ ഒരാൾ ഉണ്ടെങ്കിൽ നിഷ്പ്രയാസം സാധിക്കും. അങ്ങനെയൊരു ടീം വർക്കിലൂടെ ശ്രദ്ധ നേടുകയാണ് രണ്ട് നായകൾ.

നീളത്തിലുള്ള ഒരു വടി കടിച്ചെടുക്കുകയാണ് ഒരു നായ. പക്ഷെ ഇരുവശത്തുമുള്ള കോൺക്രീറ്റ് ബീമുകൾക്ക് ഇടയിലൂടെ ആ വടി മറുവശത്ത് എത്തിക്കാൻ നായക്ക് കഴിയുന്നില്ല. അപ്പോഴാണ് കൂടെ ഉണ്ടായിരുന്ന മറ്റൊരു നായ സഹായത്തിനെത്തിയത്. വളരെ ബുദ്ധിപരമായി അവ വടി മറുവശത്ത് എത്തിച്ച് നടന്നു പോകുന്ന കാഴ്ച വളരെ കൗതുകകരമാണ്.

Read More:പഴയ ഗൾഫ് കാസറ്റിൽ മാത്രം അവശേഷിക്കുന്ന ‘മണിച്ചിത്രത്താഴി’ലെ രസകരമായ ഈ ഡിലീറ്റഡ് രംഗം കണ്ടിട്ടുള്ളവർ ചുരുക്കമാണ്- വീഡിയോ

വളരെ പ്രായോഗികമായാണ് നായകൾ പ്രവർത്തിച്ചത്. സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ് ഈ വീഡിയോ. മുൻപും നായകളുടെ ബുദ്ധിപരമായ പ്രവർത്തികൾ കൊണ്ട് ഒട്ടേറെ വീഡിയോകൾ ശ്രദ്ധേയമായിട്ടുണ്ട്.

Story highlights- teamwork of dogs