പ്രണയത്തിന്റെ മനോഹാരിത പറഞ്ഞ് സൂഫിയും സുജാതയും ചിത്രത്തിലെ ഗാനം

music

മലയാളി പ്രേക്ഷകർ അധികമൊന്നും കണ്ടിട്ടില്ലാത്ത, എന്നാൽ പഴങ്കഥകളിലൂടെ ഒരുപാട് പരിചിതമായ സൂഫിക്കഥ പറയുന്ന ഏറ്റവും പുതിയ ചിത്രമാണ് ജയസൂര്യ നായകനാകുന്ന സൂഫിയും സുജാതയും.

ജൂലൈ മൂന്നിന് റിലീസിനൊരുങ്ങുന്ന ചിത്രത്തിലെ ഒരു മനോഹര പ്രണയഗാനം പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. അൽഹംദുല്ലില എന്നാരംഭിക്കുന്ന ഗാനത്തിന്റെ വരികൾ തയാറാക്കിയിരിക്കുന്നത് ബി കെ ഹരിനാരായണൻ ആണ്.സുദീപ് പലനാട് സംഗീതം പകർന്നിരിക്കുന്നു.അമൃത സുരേഷും സുരേഷ് പാലനാടും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ചിത്രീകരണം പൂർത്തിയായ സിനിമ ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ തിയേറ്റർ റിലീസ് നടത്താൻ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിൽ ആമസോൺ പ്രൈമിലൂടെയാണ്  ചിത്രം റിലീസ് ചെയ്യുന്നത്. മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി പൂർണമായും ഓൺലൈൻ പ്ലാറ്റ് ഫോമിലൂടെ റിലീസ് ചെയ്യുന്ന സിനിമ എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

Read also: തലയിൽ ജാർ കുടുങ്ങി; കടലിൽ വീണ കരടിക്കുഞ്ഞിനെ രക്ഷിച്ച് ഒരു കുടുംബം, സ്നേഹം നിറച്ചൊരു വീഡിയോ

വിജയ് ബാബുവിൻ്റെ ഫ്രൈഡേ ഫിലിംസ് ഒരുക്കുന്ന ചിത്രം നരണിപ്പുഴ ഷാനവാസാണ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. സൂഫിയായി ജയസൂര്യ എത്തുമ്പോൾ സുജാതയായിവേഷമിടുന്നത് ബോളിവുഡ് താരം അദിതി റാവു ഹൈദരിയാണ്. സിദ്ദിഖ്, ഹരീഷ് കണാരന്‍, വിജയ് ബാബു, മണികണ്ഠന്‍ പട്ടാമ്പി, മാമുക്കോയ തുടങ്ങിയവരും ചിത്രത്തിലുണ്ട്. 

Story Highlights: Alhamdulillah Video Song Sufiyum Sujatayum