തലയിൽ ജാർ കുടുങ്ങി; കടലിൽ വീണ കരടിക്കുഞ്ഞിനെ രക്ഷിച്ച് ഒരു കുടുംബം, സ്നേഹം നിറച്ചൊരു വീഡിയോ

June 30, 2020

സമൂഹമാധ്യമങ്ങളിൽ പലപ്പോഴും ചിരിക്കൊപ്പം മനസും നിറയ്ക്കുന്ന നിരവധി വീഡിയോകളും ചിത്രങ്ങളും വൈറലാകാറുണ്ട്. മനുഷ്യരേക്കാൾ കൂടുതലായി മൃഗങ്ങളുടെയും പക്ഷികളുടെയുമൊക്കെ ചിത്രങ്ങളും വീഡിയോകളുമാണ് ഇത്തരത്തിൽ സമൂഹമാധ്യമങ്ങളിൽ സ്ഥാനം പിടിക്കാറുള്ളത്.

പ്ലാസ്റ്റിക് ജാർ തലയിൽ കുടുങ്ങി വെള്ളത്തിൽ വീണ ഒരു കരടിയെ രക്ഷിക്കുന്ന ഒരു കുടുംബത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഏറെ സന്തോഷം പകരുന്നത്. മനുഷ്യനായാലും മൃഗമായാലും ജീവൻ വിലയുള്ളതാണെന്ന് ഓർമ്മിക്കുന്നതാണ് ഈ വീഡിയോ.

തടാകത്തിലൂടെ ബോട്ടിൽ യാത്ര ചെയ്യുകയായിരുന്ന ഒരു കുടുംബമാണ് തലയിൽ ജാർ കുടുങ്ങിയ ഒരു മൃഗം വെള്ളത്തിലൂടെ നീന്താൻ ബുദ്ധിമുട്ടുന്നത് കണ്ടത്. ആദ്യം ഇതൊരു നായ ആകുമെന്നാണ് കരുതിയത്, എന്നാൽ ബോട്ട് അടുത്തെത്തിയതോടെ ഇതൊരു നായയല്ല, കരടിയാണെന്ന് കണ്ടെത്തി.

Read also: ശൂന്യാകാശത്തിന്റെ ഗന്ധം ഇനി കുപ്പിയിൽ വാങ്ങാം- പെർഫ്യൂം വികസിപ്പിച്ച് നാസ

കരടി ഉപദ്രവിക്കാൻ സാധ്യതയുണ്ടായിട്ടും ഏറെ സാഹസീകമായാണ് ഈ യാത്രക്കാർ കരടിയെ രക്ഷിക്കുന്നത്. എന്തായാലും കരടിയെ രക്ഷിച്ച യാത്രക്കാർക്ക് സമൂഹമാധ്യമങ്ങളിൽ നിന്നും അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്.

Story Highlights: family saved a bear cub swimming with jar stuck on its head