മകളുടെ പാട്ടിന് ഗിറ്റാർ വായിച്ച് അച്ഛൻ; അപർണയുടെ വീഡിയോ ഏറ്റെടുത്ത് ആരാധകർ

ചെറിയ കാലയളവിനുള്ളിൽ മികച്ച കഥാപാത്രങ്ങൾക്ക് ജന്മം നൽകി മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ നായികയാണ് അപർണ ബാലമുരളി. മലയാളത്തിന് പുറമെ തമിഴിലും ചുവടുറപ്പിച്ച താരം അഭിനയത്തിന് പുറമെ ഗായികകൂടിയാണ്.

സൺഡേ ഹോളിഡേ’ എന്ന ചിത്രത്തിലെ ‘മഴ പാടും’ എന്ന ഗാനം അരവിന്ദ് വേണുഗോപാലും അപർണ ബാലമുരളിയും ചേർന്നാണ് പാടിയത്. മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിച്ചത്. ഇപ്പോഴിതാ ഗിറ്റാർ വായിക്കുന്ന അച്ഛനൊപ്പം പാട്ടുപാടുന്ന അപർണയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചുപറ്റുന്നത്.

Read also: നിലനിൽപ്പിന് വേണ്ടി പോരാടി ജീവികൾ; തേനീച്ചകളും ആനകളുമടക്കം വംശനാശ ഭീഷണിയിൽ

ആസിഫ് അലിയ്ക്കൊപ്പം അപർണ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ‘സണ്‍ഡേ ഹോളിഡേ’ എന്ന ചിത്രത്തിലെ ‘ഒരു നോക്കു കാണുവാൻ’ എന്ന ഗാനമാണ് അപർണ പാടുന്നത്. ചിത്രം റിലീസ് ചെയ്ത് മൂന്ന് വർഷം പിന്നിടുമ്പോഴാണ് ചിത്രത്തിലെ സൂപ്പർഹിറ്റ് ഗാനവുമായി താരമെത്തുന്നത് എന്നതും ഏറെ ശ്രദ്ധേയമാണ്.

അച്ഛൻ ബാലമുരളിയുടെ ഗിറ്റാറിനും അമിതിന്റെ കീബോർഡ് വായനയ്ക്കുമൊപ്പം പാട്ട് പാടുന്ന അപർണ്ണയ്ക്ക് അഭിനന്ദനവുമായി നിരവധിപ്പേർ എത്തുന്നുണ്ട്.

അതേസമയം ‘മഹേഷിന്റെ പ്രതികാരം’ എന്ന് ചിത്രത്തിലൂടെയാണ് അപർണ സിനിമയിലേക്ക് ചുവടുവെയ്ക്കുന്നത്..പിന്നീട് നിരവധി ശ്രദ്ധേയ വേഷങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറുകയായിരുന്നു താരം.

Story Highlights: aparna balamurali singing along with balamurali oru nokku kanuvan