‘എന്റെ ഒരു സിനിമയിലും നിങ്ങൾക്ക് ഓണം കാണാൻ സാധിക്കില്ല’- രസകരമായ ‘അണ്ണാച്ചി’ ഓണ വിശേഷങ്ങളുമായി ”filmy FRIDAYS!”ൽ ബാലചന്ദ്ര മേനോൻ

കോടമ്പാക്കം ജീവിതം എങ്ങനെയൊക്കെ സിനിമയിൽ സഹായിച്ചു എന്നാണ് ബാലചന്ദ്ര മേനോൻ ”filmy FRIDAYS!”ലൂടെ ആരാധകരോട് പങ്കുവയ്ക്കുന്നത്. പത്രപ്രവർത്തകനായി പലരോടും ഇടപഴകിയതുകൊണ്ട് ഒരു സിനിമ നിർമ്മിക്കാനുള്ള എല്ലാ ബുദ്ധിമുട്ടുകളെയും മനസിലാക്കാൻ ബാലചന്ദ്ര മേനോന് സാധിച്ചു. അത് പ്രായോഗികമായി ചില സിനിമകളിൽ ഉപയോഗിച്ച അനുഭവങ്ങളും ”filmy FRIDAYS!”ന്റെ പുതിയ എപ്പിസോഡിൽ ബാലചന്ദ്ര മേനോൻ പങ്കുവയ്ക്കുന്നുണ്ട്.

കോടമ്പാക്കം ഒരുപാട് സിനിമാപ്രേമികളുടെ നഗരമായിരുന്നു. വെള്ളിത്തിരയിൽ മുഖം കാണിക്കാനായി വണ്ടി കയറുന്ന പലരും മറ്റു പലതുമായി തീരുന്ന അനുഭവങ്ങളുമുണ്ട്. പത്രപ്രവർത്തകനായി, സിനിമാ സംവിധായകനാകാനുള്ള മോഹവുമായി ബാലചന്ദ്ര മേനോൻ കോടമ്പാക്കത്ത് എത്തിയത് നിരവധി ആശയങ്ങളുമായി ആയിരുന്നു. കോടമ്പാക്കത്തെ ആദ്യ ഓണ പതിപ്പിൽ ഇങ്ങനെയുള്ള സിനിമാ മോഹികളെ കുറിച്ചായിരുന്നു ബാലചന്ദ്ര മേനോൻ എഴുതിയത്.

Read More: മീശയില്ലാത്ത പ്രേംനസീറിൽ ഒളിഞ്ഞിരിക്കുന്ന വില്ലൻ- നിത്യഹരിത നായകന്റെ ഓർമ്മകളിൽ ”filmy FRIDAYS!”

എല്ലാവർക്കും ഓണം ഒരു വികാരം തന്നെയാണ്. എന്നാൽ തനിക്ക് അങ്ങനെയായിരുന്നില്ല എന്ന് ബാലചന്ദ്ര മേനോൻ പറയുന്നു. ബാലചന്ദ്ര മേനോന്റെ ഒരു സിനിമയിലും ഓണം ഒരു രംഗമായി പോലും ഉൾപ്പെടുത്തിയിട്ടില്ല. അതിന്റെ പിന്നിലെ കാരണവും ”filmy FRIDAYS!”ൽ അദ്ദേഹം പങ്കുവയ്ക്കുന്നു. എല്ലാ വെള്ളിയാഴ്ചകളിലുമാണ് സിനിമാ വിശേഷങ്ങളുമായി ബാലചന്ദ്ര മേനോൻ എത്തുന്നത്.

Story highlights-Balachandra menon about his first kodambakkam onam celebration