ജെല്ലിക്കെട്ടിനു ശേഷം ലിജോ ജോസ് പെല്ലിശ്ശേരിയും ചെമ്പൻ വിനോദും ഒന്നിക്കുന്ന ചിത്രമാണ് ‘ചുരുളി’. ചിത്രത്തിന്റെ ട്രെയ്‌ലർ എത്തി. 19 ദിവസം കൊണ്ട് പൂർത്തിയാക്കിയ ചിത്രത്തിൽ ജോജു ജോർജ്, വിനയ് ഫോർട്ട് തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
എസ് ഹരീഷിന്റെ തിരക്കഥയിൽ മൂവി മൊണാസ്ട്രിയും, ചെമ്പോസ്‌കിയും ഒപസ് പെന്റായുമാണ് ‘ചുരുളി’ നിർമ്മിച്ചിരിക്കുന്നത്.
കാടിനുള്ളിൽ ചിത്രീകരിച്ച സിനിമയിൽ സൗബിൻ ഷാഹിർ, ജാഫർ ഇടുക്കി എന്നിവരും വേഷമിടുന്നുണ്ട്. രംഗനാഥ് രവി സൗണ്ട് ഡിസൈനും, മധു നീലകണ്ഠൻ ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു.
Story highlights-churuli trailer