ഓഗസ്റ്റ് 15- ഓടെ കൊവിഡ് വാക്സിൻ പുറത്തിറക്കാൻ കഴിയുമെന്ന് ഐസിഎംആർ

July 3, 2020
vaccine

കൊറോണ വൈറസ് വിതച്ച ഭീതിയിലാണ് ലോകജനത. കൊവിഡിനെതിരെ വാക്സിൻ കണ്ടെത്താൻ കഴിയാത്തത് തന്നെയാണ് കൊറോണ രോഗികളുടെ എണ്ണം ലോകത്ത് ക്രമാതീതമായി വർധിക്കാനുള്ള കാരണവും. മാസ്ക് ധരിക്കുക, സാനിറ്റൈസർ ഉപയോഗിക്കുക, സാമൂഹിക അകലം പാലിക്കുക എന്നത് മാത്രമാണ് നിലവിൽ കൊറോണയെ അകറ്റിനിർത്താൻ മനുഷ്യന് സ്വീകരിക്കാൻ കഴിയുന്ന മാർഗങ്ങൾ .

എന്നാൽ കൊറോണയ്ക്കെതിരെ ഒരു വാക്സിൻ കണ്ടെത്താനായി ലോകം മുഴുവനുമുള്ള ആരോഗ്യപ്രവർത്തകർ കഠിനമായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ഓഗസ്റ്റ് 15- ഓടെ കൊവിഡ് വാക്സിൻ അവതരിപ്പിക്കാൻ കഴിയുമെന്ന് പറയുകയാണ് ഐസിഎംആർ.

കോവാക്സിൻ പരീക്ഷണം വേഗത്തിലാക്കാൻ ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡിന് ഐസിഎംആർ നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം വാക്സിൻ പുറത്തിറക്കുന്നത് ക്ലിനിക്കൽ ട്രയലുകളുടെ പരീക്ഷണ വിജയത്തെ ആശ്രയിച്ച് മാത്രമായിരിക്കുമെന്നും ഐ സി എം ആർ വ്യക്തമാക്കിയിട്ടുണ്ട്.

Read also: കൊറോണ പേടി വേണ്ട; ട്രെയിനുകളിൽ സുരക്ഷിതമായി യാത്ര ചെയ്യാം, പുതിയ മാറ്റങ്ങളുമായി ഇന്ത്യൻ റെയിൽവേ

രാജ്യത്ത് 20,000- ലധികം പേർക്കാണ് ഇന്നലെ മാത്രം കൊറോണ വൈറസ് ബാധിച്ചത്. ഒറ്റദിവസം കൊണ്ട് രാജ്യത്ത് ഇത്രയധികം പേർക്ക് രോഗം ബാധിക്കുന്നത് ഇതാദ്യമാണ്. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 6. 25 ലക്ഷമായി ഉയർന്നു. 18,213 പേർക്കാണ് കൊറോണ വൈറസ് മൂലം ഇതുവരെ ജീവൻ നഷ്ടമായത്.

Story Highlights: Covaxine to be launched by august 15