രാജ്യത്ത് 24 മണിക്കൂറിനിടെ 24,850 പുതിയ കൊവിഡ് രോഗികള്‍

Covid 19 in India latest updates

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 24,850 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇത് ആദ്യമായാണ് ഇത്രയധികം ആളുകള്‍ക്ക് ഒറ്റദിവസം കൊണ്ട് രോഗം സ്ഥിരീകരിക്കുന്നതും. കഴിഞ്ഞ 24 മണിക്കൂറിനിടെ 613 പുതിയ കൊവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണനിരക്ക് 19,268 ആയി.

ഇന്ത്യയില്‍ ഇതുവരെ 6,73,165 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,44,814 പേര്‍ നിലവില്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. എന്നാല്‍ സജീവമായ രോഗികളുടെ എണ്ണത്തേക്കാള്‍ കൂടുതലുണ്ട് രോഗത്തില്‍ നിന്നും മുക്തി നേടിയവരുടെ എണ്ണം. നേരിയ ആശ്വാസം പകരുന്നതാണ് ഈ കണക്കുകള്‍. 4,09,083 പേരാണ് ഇതുവരെ രോഗത്തില്‍ നിന്നും മുക്തരായത്. കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റേതാണ് കണക്കുകള്‍.

Read more: എറണാകുളത്ത് കര്‍ശന നിയന്ത്രണങ്ങള്‍; പത്ത് ഇടങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണില്‍

മഹാരാഷ്ട്രയേയാണ് കൊവിഡ് കൂടുതല്‍ രൂക്ഷമായി ബാധിച്ചിരിക്കുന്നത്. രണ്ട് ലക്ഷം പിന്നിട്ടു രോഗികളുടെ എണ്ണം. കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 2,00,064 പേര്‍ക്കാണ് മഹാരാഷ്ട്രിയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവില്‍ 83,311 രോഗികളും നിലവില്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. 8671 കൊവിഡ് മരണങ്ങളും മഹാരാഷ്ടയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

തമിഴ്‌നാട്ടിലും ഡല്‍ഹിയിലും കൊവിഡ് പ്രതിസന്ധി രൂക്ഷമായിത്തന്നെ തുടരുകയാണ്. തമിഴ്‌നാട്ടില്‍ ഒരു ലക്ഷം പിന്നിട്ടു രോഗികളുടെ എണ്ണം. 1,07,001 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 60,592 പേര്‍ രോഗത്തില്‍ നിന്നും മുക്തരായി. തമിഴ്‌നാട്ടില്‍ 1450 പേര്‍ക്ക് കൊവിഡ് മൂലം ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. 97,200 പേര്‍ക്ക് ഡല്‍ഹിയിലും രോഗം സ്ഥിരീകരിച്ചു. 3004 പേരാണ് ഡല്‍ഹിയില്‍ കൊവിഡ് മൂലം മരണപ്പെട്ടത്.

Story highlights: Covid 19 in India latest updates