കൊവിഡ് ആശങ്ക വിട്ടൊഴിയാതെ രാജ്യം; ആറ് ലക്ഷം കടന്ന് രോഗബാധിതർ

Covid 19 death toll crossed 9000 India

കൊവിഡ് ആശങ്ക വിട്ടൊഴിയാതെ രാജ്യം. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ആറ് ലക്ഷം കടന്നു. ഇതുവരെ 6,02,033 പേർക്കാണ് രോഗം ബാധിച്ചത്. മരണസംഖ്യ 17,786 ആയി. രാജ്യത്ത് ഏറ്റവുമധികം കൊവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. രോഗബാധിതരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ളത് തമിഴ്നാടാണ്.

മഹാരാഷ്ട്രയിൽ 1.8 ലക്ഷം പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. ആകെ മരണം 8053 ആയി. തമിഴ്‌നാട്ടിൽ രോഗബാധിതർ 94,049 ആയി. ആകെ മരണം 1264 ആയി. ഡൽഹിയിൽ പോസിറ്റീവ് കേസുകൾ 90,000 ലേക്ക് അടുക്കുകയാണ്. മരണസംഖ്യ 2803 ആയി.

Read also: ‘എത്ര വളര്‍ന്നാലും കുഞ്ഞുങ്ങളുടെ മനസ്സാ’; ഓണ്‍ലൈന്‍ ക്ലാസിലെ ‘കുട്ടിയായി’ ഒരു മുത്തശ്ശിയമ്മ

ഗുജറാത്തിൽ ഇതുവരെ 33,318 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മരണം 1869 ആയി. കർണാടകയിൽ രോഗബാധിതർ 16,514 ആയി. ആകെ മരണം 253 ആയി.

Story Highlights: Covid latest updates India