9 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് ബാധിതര്‍; 24 മണിക്കൂറിനിടെ 553 മരണം

July 14, 2020
new Covid cases

രാജ്യത്തെ വിട്ടൊഴിയാതെ കൊവിഡ് പ്രതിസന്ധി. ദിനംപ്രതി രോഗബാധിതരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. 9 ലക്ഷത്തിലധികം ആളുകള്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 28,498 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 9,06,752 ആയി ഉയര്‍ന്നു. 553 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ജീവന്‍ നഷ്ടമായത്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരില്‍ 5,71,460 പേര്‍ രോഗത്തില്‍ നിന്നും മുക്തരായി. 3,11,565 നിലവില്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. 23,727 പേരാണ് ഇതുവരെ രാജ്യത്ത് കൊവിഡ് മൂലം മരണപ്പെട്ടത്.

മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി സംസ്ഥാനങ്ങളില്‍ കൊവിഡ് പ്രതിസന്ധി അതിരൂക്ഷമാണ്. മഹാരാഷ്ട്ര സംസ്ഥാനത്താണ് കൊവിഡ് ബാധിതര്‍ ഏറ്റവും കൂടുതലുള്ളത്. 2,60,924 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 10,482 കൊവിഡ് മരണങ്ങളും മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Read more: 24 മണിക്കൂറിൽ 2.3 ലക്ഷം രോഗികൾ; ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1.3 കോടിയിലേക്ക്

1,42,798 പേര്‍ക്ക് തമിഴ്‌നാട്ടിലും കൊവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 92,567 പേര്‍ രോഗത്തില്‍ നിന്നും മുക്തരായി. 2,032 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 48,199 പേരാണ് തമിഴ്‌നാട്ടില്‍ കൊവിഡ് രോഗത്തിന് ചികിത്സയിലുള്ളത്. ഡല്‍ഹിയില്‍ ഇതുവരെ 1,13,740 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 3,411 കൊവിഡ് മരണങ്ങളും ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Story highlights: India’s Covid tally crosses 9 lakh