സുരേഷ് ഗോപിയുടെ ‘കടുവാക്കുന്നേൽ കുറുവച്ചൻ’ നിയമക്കുരുക്കിൽ

kaval

സുരേഷ് ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം നിയമക്കുരുക്കിൽ. താരത്തിന്റെ 250 ആം ചിത്രമെന്ന പേരിൽ അടുത്തിടെ പുറത്തുവന്ന സിനിമയിൽ ഉപയോഗിച്ച പേര് സംബന്ധിച്ചാണ് ചിത്രം വിവാദക്കുരുക്കിൽ ഏർപ്പെട്ടിരിക്കുന്നത്.

ചിത്രത്തിന്റെ പകര്‍പ്പാവകാശം ലംഘനം കാട്ടി തിരക്കഥാകൃത്തും സംവിധായകനുമായ ജിനു എബ്രഹാം നല്‍കിയ പരാതിയില്‍ കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന പേര് ഉപയോഗിക്കുന്നതും ഈ നായക കഥാപാത്രത്തെ മുന്‍നിര്‍ത്തി പ്രചരണങ്ങള്‍ നടത്തുന്നതും എറണാകുളം ജില്ലാ കോടതി വിലക്കി.

പൃഥ്വിരാജ് നായകനായ ഷാജി കൈലാസ് ചിത്രം കടുവയുടെ തിരക്കഥയുടെ പകര്‍പ്പാവകാശവുമായി ബന്ധപ്പെട്ടാണ് ചിത്രം വിവാദത്തിലേർപ്പെട്ടിരിക്കുന്നത്. 2019 ഒക്ടോബർ 19 ന് പൃഥ്വിരാജിനെ നായകനാക്കി കടുവ എന്ന ചിത്രം പ്രഖ്യാപിച്ചിരുന്നു. അന്ന് ചിത്രത്തിന്റ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടിരുന്നു. ഇതിൽ ഉപയോഗിച്ചിരുന്ന പേരും നായകന്റെ ലുക്കുമാണ് സുരേഷ് ഗോപി നായകനാകുന്ന ചിത്രത്തിലും ഉപയോഗിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ചാണ് കടുവയുടെ സംവിധായകൻ കോടതിയിൽ ഹർജി സമർപ്പിച്ചത്.

Story Highlights: kaduva movie copy right