കൊവിഡിനൊപ്പവും ശേഷവും; ചില തയാറെടുപ്പുകൾ അനിവാര്യം

കൊറോണ വൈറസ് എന്ന മഹാമാരി ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയിട്ട് മാസങ്ങൾ കഴിഞ്ഞു. ഒരു പക്ഷെ മനുഷ്യരാശിയുടെ പരിണാമ പാതയില്‍ മൊത്തത്തിലുള്ള ഒരു പുനര്‍രൂപകല്‍പ്പനയാണ് കൊവിഡ് 19 വരുത്തുന്നത്. ഏതാനും മൈക്രോണ്‍ മാത്രം വലുപ്പമുള്ള ഒരു വൈറസിനു മുന്നില്‍ ലോകജനതക്കു നിസ്സഹായരായി നോക്കി നില്‍ക്കേണ്ടിവരുന്ന സാഹചര്യം. 

ആരോഗ്യം, പരിസ്ഥിതി, ജോലിയുടെ സുരക്ഷിതത്വം, ബന്ധങ്ങള്‍, ഗതാഗതം, ഭക്ഷണം, പണം, ബാങ്ക്, വിനോദം തുടങ്ങി സമസ്ത മേഖലകളിലും കൊവിഡ് ഏൽപ്പിക്കുന്ന ആഘാതവും മാറ്റങ്ങളും മുന്‍കൂട്ടി കണ്ടുകൊണ്ട് ജനങ്ങള്‍ അതിനനുസരിച്ചു സ്വയം മാറേണ്ടത് അത്യാവശ്യമാണ്.

ഒരുപക്ഷെ ഒരു മഹാമാരിയാല്‍ വന്നുചേരാന്‍ സാധ്യതയുള്ള മാനസിക സമ്മര്‍ദ്ദം ചെറുക്കാന്‍ ഇത്തരത്തിലുള്ള തയ്യാറെടുപ്പുകള്‍ വേണ്ടതുമാണ്.

 • കൊറോണ കാലത്തെ പേടിസ്വപ്നമായി കാണാതെ ജാഗ്രതയോടെ സമീപിക്കുക.
 • ഫലപ്രദമായ വാക്സിനോ അല്ലെങ്കില്‍ ആന്റിവൈറല്‍ മരുന്നുകളോ ലഭ്യമാകുന്നതുവരെ ജാഗ്രതയും മുന്‍കരുതലുകളും അത്യാവശ്യമാണ്.
 • മാറിയ കാലത്തു മാസ്ക്, സാമൂഹിക അകലം പാലിക്കല്‍, കൈ കഴുകൽ, വർക്ക് ഫ്രം ഹോം, ടെലിമെഡിസിൻ, ഓൺലൈൻ ലേണിംഗ് തുടങ്ങിയവ ശീലിക്കുകയും നിത്യജീവിതത്തിന്റെ ഭാഗമായി മാറേണ്ടതുമാണ്.
 • വാക്സിനോ അല്ലെങ്കില്‍ ഫലപ്രദമായ ആന്റിവൈറല്‍ മരുന്നുകളോ കണ്ടുപിടിക്കുന്നതുവരെ വീണ്ടും കൊവിഡ് എപ്പിസോ ഡുകള്‍ സമൂഹത്തില്‍ പൊട്ടിപ്പുറപ്പെടാം.
 • റിവേഴ്സ് ക്വാറന്റൈന്‍ ശീലിച്ചുതുടങ്ങുക.
 • ജീവിതശൈലീ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ മുടക്കരുത്. കൂടാതെ വ്യായാമവും സമീകൃതാഹാരവും ശീലമാക്കേണ്ടതുമാണ്.
 • കൃഷി ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സ്വയം പര്യാപ്തരാകാന്‍ ശ്രമിക്കുക
 • എല്ലാ വീടുകളിലും അടുക്കളത്തോട്ടങ്ങളും കന്നുകാലി വളര്‍ത്തലും പ്രോത്സാഹിപ്പിക്കുക.
 • കൊവിഡാനന്തര കാലത്തെ സാധ്യതകള്‍ മുന്‍നിറുത്തി പുതിയ തൊഴില്‍ മേഖലകള്‍ കണ്ടെത്തുക.
 • അനാവശ്യയാത്രകള്‍ ഒഴിവാക്കുക.
 • പതിവു ചികിത്സകള്‍ക്കായി സര്‍ക്കാര്‍ സംരംഭമായ ഇ സഞ്ജീവനി ഓണ്‍ലൈന്‍ ടെലിമെഡിസിന്‍ സംവിധാനത്തെ ആശ്രയിക്കുക.

Story Highlights: Life After Corona