എന്തൊരു പെർഫെക്ഷനാണ്; തബലയിൽ താളമിട്ട് ഞെട്ടിച്ച് കുഞ്ഞുകലാകാരൻ, വീഡിയോ

thabala

കാലം എത്ര മുന്നോട്ട് പിന്നിട്ടാലും അനശ്വരമായ ചിലതൊക്കെ ഈ ഭൂമിയിൽ ബാക്കിയുണ്ടാവും എന്ന് പറയാറില്ലേ… സംഗീതം പോലെ മധുരമായ ചിലതൊക്കെ…ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങും വിധം ആര്‍ദ്രമായ താളത്തോടെ തബലയിൽ താളം പിടിക്കുകയാണ് ഒരു കുട്ടി കലാകാരൻ. കാഴ്ചയിൽ രണ്ടോ മൂന്നോ വയസ് തോന്നിക്കുന്ന ഈ കുഞ്ഞുമിടുക്കൻ വളരെ മനോഹരമായാണ് തബലയിൽ താളം കൊട്ടുന്നത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ കുഞ്ഞുമിടുക്കാനാണ് സൈബർ ലോകം തിരയുന്ന ആ അത്ഭുത കലാകാരൻ. മുതിർന്നവരേക്കാൾ പെർഫെക്ടായാണ് ഈ കുഞ്ഞുമിടുക്കാൻ തബലയിൽ താളം പിടിക്കുന്നത്. തന്റെ കുഞ്ഞുവായിൽ തബലയുടെ ചൊല്ലുകൾ കൃത്യമായി ചൊല്ലുന്നതിന് പിന്നാലെ താളം ഒട്ടും ചോരാതെ തബലയിൽ ഇവ വായിച്ചെടുക്കുന്നുമുണ്ട് ഈ മിടുക്കൻ.

ഫീസ് ഒന്നും വേണമെന്നില്ല. ശ്രദ്ധിച്ചിരുന്ന് പഠിച്ചാൽ നിങ്ങൾക്ക് കൊള്ളാം…!👌❤️😍🤔

Posted by Francis Joris on Friday, 24 July 2020

Read also: കേള്‍ക്കാന്‍ കൊതിച്ചിരുന്ന പാട്ടുകളുമായി ആസ്വാദകരുടെ പ്രിയ കുരുന്നുഗായകര്‍ വരുന്നു; ‘ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍’ ഫൈനലിലേക്ക്

Story Highlights:little boy playing tabla