‘ഈ വർഷം ഐ പി എല്ലിൽ ഞാനുമുണ്ടാകും’- സാധ്യതകൾ പങ്കുവെച്ച് ശ്രീശാന്ത്

കൊവിഡ് പ്രതിസന്ധിയിൽ മാറ്റിവെച്ച ഐ പി എൽ മത്സരം ഈ വർഷം നടന്നാൽ അതിന്റെ ഭാഗമായേക്കുമെന്ന് ശ്രീശാന്ത്. ക്രിക്ക്ട്രാക്കിനുവേണ്ടി ഇൻസ്റ്റാഗ്രാം ലൈവിൽ സംസാരിക്കുകയായിരുന്നു ശ്രീശാന്ത്.

ഈ ഐ പി എൽ സീസണിൽ പ്രധാന പ്രതിസന്ധി കൊവിഡാണ്. അതുകൊണ്ടുതന്നെ പല വിദേശ താരങ്ങൾക്കും മത്സരത്തിൽ പങ്കെടുക്കാൻ സാധിച്ചെന്നുവരില്ല. ഈ സാഹചര്യത്തിൽ കൂടുതൽ ഇന്ത്യൻ താരങ്ങൾക്ക് അവസരം ലഭിക്കുമെന്നും സ്വാഭാവികമായും തനിക്കും അവസരം ലഭിക്കുമെന്നുമാണ് ശ്രീശാന്തിന്റെ വിലയിരുത്തൽ.

2021 ഐ പി എൽ സീസണിൽ താരലേലത്തിൽ പേരുണ്ടാകുമെന്നും ശ്രീശാന്ത് പറയുന്നു. ‘ഏത് ടീം എന്നെ വാങ്ങിയാലും സന്തോഷത്തോടെ അവർക്കായി കളിക്കും. പക്ഷെ ഒരു ആരാധകനെന്ന നിലയിൽ സച്ചിൽ പാജിയുടെ ടീമായ മുംബൈ ഇന്ത്യൻസിനോട് ഒരു ഇഷ്ടക്കൂടുതൽ ഉണ്ട്. സച്ചിൻ പാജിയെ കാണായി ക്രിക്കറ്റ് കളിയ്ക്കാൻ ആരംഭിച്ചതാണ് ഞാൻ. അദ്ദേഹത്തിൽ നിന്നും നേരിട്ട് കൂടുതൽ കാര്യങ്ങൾ പഠിക്കാൻ സാധിക്കുമെങ്കിൽ തീർച്ചയായും മുംബൈക്ക് വേണ്ടി കളിക്കും’- ശ്രീശാന്ത് വ്യക്തമാക്കുന്നു.

Read More: പെരുമാടനെ പിടിച്ചുകെട്ടാൻ വന്ന തിരുമേനി- ഭയവും സസ്‌പെൻസും നിറച്ച് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ചുരുളി’ ട്രെയ്‌ലർ

അതേസമയം, ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്സിലോ, വിരാട് കോലിയുടെ ആർ സി ബിയിലോ അവസരം ലഭിച്ചാലും സന്തോഷമാണെന്ന് ശ്രീശാന്ത് പറയുന്നു.

Story highlights-sreesanth about i p l