രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷം; കർണാടകയിലും തമിഴ്‌നാട്ടിലും രോഗികളുടെ എണ്ണത്തിൽ വൻ വർധനവ്

July 14, 2020
new Covid cases

മാസങ്ങളായി ലോകം കൊറോണ വൈറസ് ഭീതിയിൽ അകപ്പെട്ടിരിക്കുകയാണ്. പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും കൊവിഡ് വ്യാപനം ഉയരുന്നത് ജനങ്ങളിൽ ആശങ്ക വർധിപ്പിക്കുകയാണ്. ഇന്ത്യയിൽ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കൊറോണ വൈറസ് ബാധിതരുള്ളത്.

കേരളത്തിലും രോഗബാധിതരുടെ എണ്ണം വർധിക്കുകയാണ്. സംസ്ഥാനത്ത് ഇന്നലെ മാത്രം രോഗം ബാധിച്ചത് 449 പേർക്കാണ്. എന്നാൽ കേരളത്തിന്റെ അയല്സംസ്ഥാനങ്ങളായ കർണാടകയിലും തമിഴ്‌നാട്ടിലും രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുകയാണ്.

തമിഴ്നാട്ടിൽ 4328 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത്. 66 പേരാണ് മരണത്തിന് കീഴടങ്ങിയത്. ഇതോടെ സംസ്ഥാനത്തെ മരണസംഖ്യ 2032 ആയി ഉയർന്നു. ഇതുവരെ 1,42,798 പേര്‍ക്ക് രോഗം ബാധിച്ചു.

കർണാടകയിൽ ബാംഗ്ലൂരിലാണ് കൊവിഡ് വ്യാപനം കൂടുതൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ 2738 പേർക്കാണ് കർണാടകത്തിൽ രോഗം ബാധിച്ചത്. ഇതിൽ 1315 രോഗികൾ ബാംഗ്ലൂരിൽ നിന്നുള്ളതാണ്. സംസ്ഥാനത്ത് ഇതുവരെ ആകെ 41,581 പേര്‍ക്കാണ് രോഗം ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ച് മരണത്തിന് കീഴടങ്ങിയത് 73 പേരാണ്. ഇതോടെ ആകെ മരണസംഖ്യ 757 ആയി ഉയര്‍ന്നു. 

Story Highlights: state wise updates of covid 19 india