ചിരി തൂകി കുഞ്ചാക്കോ ബോബനും കുടുംബവും; തല കീഴായിനിന്ന് കാലുകൊണ്ടൊരു ഗംഭീര ചിത്രരചന- വീഡിയോ

മനുഷ്യന്റെ കഴിവിനും ആ കഴിവിനെ പരിപോഷിപ്പിക്കുന്നതിനും അതിരുകളില്ല. അനന്തമായ ഈ സാധ്യതകളിലൂടെ ഒട്ടേറെ ആളുകൾ സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയരാകാറുണ്ട്. നൃത്തവും, പാട്ടും, രചനാ വൈഭവവുമൊക്കെയായി താരങ്ങളാകുന്നവർ.

ഇപ്പോൾ, നടൻ കുഞ്ചാക്കോ ബോബന്റെയും കുടുംബത്തിന്റെയും ചിത്രം വരച്ച് ശ്രദ്ധേയനാകുകയാണ് അനസ് എന്ന ചെറുപ്പക്കാരൻ.

Read More: അമിതാഭ് ബച്ചന് പിന്നാലെ മകൻ അഭിഷേക് ബച്ചനും കൊവിഡ് സ്ഥിരീകരിച്ചു

തലകീഴായി നിന്ന്, കാലുകൾ കൊണ്ടാണ് അനസ് ചിത്രം വരക്കുന്നത്. കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും മകൻ ഇസഹാക്കിന്റെയും ചിത്രമാണ് ഇങ്ങനെ അനസ് വരച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങൾ അനസിന്റെ ഈ കഴിവിന് കയ്യടിക്കുകയാണ്.

The artist paints the family portrait of Kunchacko Boban with his legs