അമിതാഭ് ബച്ചന് പിന്നാലെ മകൻ അഭിഷേക് ബച്ചനും കൊവിഡ് സ്ഥിരീകരിച്ചു

July 12, 2020

നടൻ അമിതാഭ് ബച്ചന് പിന്നാലെ മകൻ അഭിഷേക് ബച്ചനും കൊവിഡ് സ്ഥിരീകരിച്ചു. അമിതാഭ് ബച്ചനാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. പിന്നാലെ കുടുംബാംഗങ്ങളുടെയും ജോലിക്കാരുടെയും സ്രാവ സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. ഇരുവരെയും മുംബൈയിലെ നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചെറിയ രീതിയിലുള്ള രോഗ ലക്ഷണങ്ങൾ മാത്രമാണ് അമിതാഭ് ബച്ചനും അഭിഷേകിനും ഉണ്ടായിരുന്നത്. അഭിഷേക് ബച്ചൻ തന്നെയാണ് തനിക്കും കൊവിഡ് സ്ഥിരീകരിച്ചതായി ട്വീറ്റ് ചെയ്തത്.

അതേസമയം, അമിതാഭ് ബച്ചന്റെ നില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്. തന്നോട് അടുത്തിടപഴകിയ എല്ലാവരും നിർബന്ധമായും സ്വയം പരിശോധനക്ക് വിധേയരാകണം എന്ന് അമിതാഭ് ബച്ചൻ അറിയിച്ചിരുന്നു.

Story highlights-abhishek bachchan tested positive for corona virus