കൊറോണ വൈറസും ഫേസ് മാസ്കും; പഠനങ്ങൾ പറയുന്നത് ഇങ്ങനെ

facemask

ലോകത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുകയാണ്. മാസങ്ങളായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുന്നുണ്ടെങ്കിലും വൈറസ് പൂര്‍ണ്ണമായും നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചിട്ടില്ല. കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിൽ ഏറ്റവും ഫലപ്രദമായ മാർഗം ഫേസ് മാസ്ക് ധരിക്കുക എന്നതുതന്നെയാണ്.

അതേസമയം ഫേസ് മാസ്ക് കൊറോണ വൈറസിനെ തടയുന്നത് എങ്ങനെയെന്ന് വ്യക്തമാക്കുന്ന ഒരു ജേർണൽ ഫീനിക്‌സ് ഓഫ് ഫ്‌ളൂയിഡ്‌സിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇത് പ്രകാരം മാസ്ക് കൊറോണ വൈറസിനെ തടയുന്നത് എങ്ങനെയെന്ന് നോക്കാം.

മാസ്കുകൾ ധരിക്കുന്നതോടെ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ പുറത്തേക്ക് വരുന്ന സ്രവങ്ങൾ മറ്റുള്ളവരിലേക്ക് കടക്കാതെ ഇത് സഹായിക്കും. അതേസമയം സൂക്ഷ്‌മ രോഗാണുക്കൾ ഉള്ളിൽ കടക്കുന്നത് പൂർണമായും തടയാൻ ഇതിന് സാധിക്കില്ല.

മാസ്ക് ധരിക്കാത്തവർ ചുമയ്ക്കുമ്പോൾ 12 അടി ദൂരെ വരെ ജലകണികകൾ സഞ്ചരിക്കും. എന്നാൽ മാസ്ക് ധരിക്കുന്നതിലൂടെ ഒരു പരിധിവരെ ഇത് തടയാനാകും.

ഫിനിക്‌സ് ഓഫ് ജേർണൽ നടത്തിയ പരീക്ഷണത്തിൽ, ഫേസ് മാസ്ക് ധരിക്കുന്നവർ ചുമയ്ക്കുമ്പോൾ ജലകണികൾ പുറത്തേക്ക് വരുന്നത് മനസിലാക്കുന്നതിനായി, മനുഷ്യ മുഖത്തിന്റെ മാതൃകയിൽ നീരാവി പുറത്തുവിടുന്ന ഒരു ഫോഗ് മെഷീനും പമ്പും ഘടിപ്പിച്ചിരുന്നു. ഇത് പ്രകാരം മനുഷ്യൻ തുമ്മുമ്പോൾ പുറത്തേക്ക് വരുന്ന സ്രവം എങ്ങനെ മാസ്ക് തടയുന്നു എന്നത് ഇതിൽ വ്യക്തമാക്കുന്നുണ്ട്.

ഫോഗ് മെഷീനിലൂടെ പുറത്തേക്ക് വരുന്ന നീരാവി, വായിലൂടെ പുറത്തേക്ക് വരുന്നത് ചിത്രത്തിൽ കാണുന്നുണ്ട്. മാസ്ക് ധരിച്ചില്ലെങ്കിൽ 50 സെക്കന്റുകൊണ്ട് ഒരു ചുമയിൽ നിന്നും ജാലകണികൾ 12 അടി വരെ ദൂരേക്ക് സഞ്ചരിക്കും. അതേസമയം മാസ്കുകൾ ധരിക്കുന്നതോടെ ചുമയ്ക്കുമ്പോൾ പുറത്തേക്ക് വരുന്ന ജലകണികകളെ ഒരു പരിധി വരെ തടയുന്നു. മാസ്കുകളുടെ ഗുണനിലവാരം അനുസരിച്ച് ജലകണികൾ സഞ്ചരിക്കുന്ന ദൂരപരിധിയിൽ വ്യത്യാസമുണ്ടാകും. അതിനാൽ തന്നെ കൊവിഡിനെ തടയാനായി സാമൂഹിക അകലം പാലിക്കേണ്ടതും മാസ്‌ക് ഉപയോഗിക്കേണ്ടതും വളരെ അത്യാവശ്യമാണെന്ന് തെളിയിക്കുകയാണ് ഈ പഠനം.

Read also: അന്ധനായ മനുഷ്യന് മുന്നിലെ പ്രതിസന്ധി ‘എടുത്തുകളഞ്ഞ്’ നായയുടെ കരുതല്‍; ഹൃദയംതൊട്ട് ഒരു വീഡിയോ

കൊറോണക്കാലത്ത് ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

കൊറോണ വൈറസ് വ്യാപകമാകുന്ന സാഹചര്യത്തിൽ വ്യക്തിത്വ ശുചിത്വം നിർബന്ധമായും ഉറപ്പുവരുത്തണം. കൈകൾ വൃത്തിയായി സൂക്ഷിക്കണം. ഇടയ്ക്കിടെ മുഖത്തും കണ്ണുകളിലും മൂക്കിലും തൊടാതിരിക്കുക. ഒരു മണിക്കൂറിൽ പലതവണ കൈകൾ കഴുകുന്നത് ശീലമാക്കുക. പൊതുസ്ഥലങ്ങളിൽ നിൽക്കുമ്പോൾ പരമാവധി കൈവരികളിലും ചുമരിലും തൊടുന്നത് ഒഴിവാക്കുക.

മാസ്‌ക് നനയുകയോ ഉപയോഗശൂന്യമാകുകയോ ചെയ്താൽ സുരക്ഷിതമായി ഇവ നീക്കം ചെയ്യുക. മാസ്കിന്റെ ഉൾഭാഗത്ത് സ്പർശിക്കാതെ, സൈഡിലുള്ള വള്ളികൾ പിന്നിൽ കെട്ടുകയോ ചെവിയിൽ വള്ളികൾ കുടുക്കുകയോ ചെയ്യണം.

Story Highlights: Use of face mask