കേട്ടുകൊണ്ടേയിരിക്കും; ആലാപനത്തില്‍ വീണ്ടും അതിശയിപ്പിച്ച് ആര്യ ദയാല്‍

Viral Singer Arya Dhayal Amazing Performance

സമൂഹമാധ്യമങ്ങള്‍ ജനപ്രിയമായിട്ട് കാലങ്ങള്‍ കുറച്ചേറെയായി. സോഷ്യല്‍ മീഡിയയിലൂടെ ആസ്വാദക ഹൃദയങ്ങള്‍ കീഴടക്കിയ കലാകാരന്മാരും നിരവധിയാണ്. പാട്ടുപാടി സൈബര്‍ ഇടങ്ങളില്‍ വൈറലായ ആര്യ ദയാലും പലപ്പോഴും അതിശയിപ്പിക്കാറുണ്ട് കാഴ്ചക്കാരെ. സഖാവ് എന്ന കവിതയുടെ ആലാപനത്തിലൂടെ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയതാണ് ആര്യ എന്ന പാട്ടുകാരി.

പുതിയ പാട്ട് പ്രകടനത്തിലൂടെ വീണ്ടും കാഴ്ചക്കാരെ അതിശയിപ്പിക്കുകയാണ് ആര്യ ദയാല്‍. കര്‍ണാടക സംഗീതത്തിലെ സ്വരങ്ങളും കഥകളിപ്പദവും ഒരു പോപ്പ് ഗാനവും ഇഴചേര്‍ത്ത് മനോഹരമായി ആലപിച്ചിരിക്കുകയാണ് ഗായിക. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ഈ പാട്ട് വീഡിയോയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നതും.

Read more: ‘ഇതൊരു ഫാമിലി എന്റര്‍ടെയ്‌നര്‍ ചിത്രം’; നിറചിരിയോടെ സകുടുംബം രമേഷ് പിഷാരടി

ബിലീവര്‍ എന്ന ആല്‍ബത്തിലെ ഐ വാസ് ബ്രോക്കണ്‍ ഫ്രം എ യങ് ഏജ് എന്ന ഗാനം ശ്രുതി ചേര്‍ത്ത് പാടുന്നുണ്ട് ഗായിക ആര്യ ദയാല്‍. വ്യത്യസ്ത ഗാനങ്ങളെ പരസ്പരം കോര്‍ത്തു പാടുമ്പോഴും ഈണവും താളവും സുന്ദരമാക്കുന്നതിലും ആര്യ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. നിരവധിപ്പേര്‍ ഈ പാട്ടു പ്രകടനത്തെ അഭിനന്ദിച്ചുകൊണ്ടും രംഗത്തെത്തുന്നു.

Story highlights: Viral Singer Arya Dhayal Amazing Performance